അജിത്തിന്റെ പുതിയ ചിത്രമായ ‘ഗ്ലാഡിയേറ്റേഴ്സിന്റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. ‘ഗ്ലാഡിയേറ്റേഴ്സ് – ഇന്‍ പര്‍സ്യൂട്ട് ഓഫ് ചലഞ്ചസ്’ എന്നാണ് ചിത്രത്തിന്റെ പേര്. അജിത് കുമാറിന്റെ മോട്ടോര്‍സ്പോര്‍ട്സ് യാത്രയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. റേസിങ്ങിനോടുള്ള അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് കുമാര്‍ സ്പോര്‍ട്സ് സര്‍വീസസ് എല്‍എല്‍സിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏകദേശം 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണിതെന്നാണ് വിവരം. ആദ്യം ഇത് ഒരു ഡോക്യുമെന്ററി ആയിട്ടാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും പിന്നീട് സിനിമയാക്കാമെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെങ്കിലും കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മോട്ടോര്‍സ്പോര്‍ട്സ് യാത്രയുമായി അജിത്തിന്റെ പുതിയ ചിത്രം
