Screenshot 20260423 140814

‎കേരളത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസിയിൽ നടന്ന വാർത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ പങ്കെടുത്തു.

‎

‎വോട്ടെണ്ണൽ പുരോഗമിക്കുന്നതിനൂടെ 103 സീറ്റിൽ യു ഡി എഫും, 35 സീറ്റിൽ എൽ ഡി എഫും, 2 സീറ്റിൽ എൻ ഡി എയും മുന്നേറുന്നു.കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവരുന്നത്.

‎

‎കേരളത്തിൽ ഭരണം നഷ്ടമാകുന്നതോടെ ഇന്ത്യയിലൊരിടത്തും അധികാരമില്ലാത്ത പാർട്ടിയായി സിപിഎം മാറും. തോൽവി ഉറപ്പിച്ച് എൽ ഡി എഫ് മന്ത്രിമാർ. വിജയികൾക്ക് അഭിനന്ദനങ്ങളെന്നും, മന്ത്രിമാർ തോൽക്കുന്നത് ആദ്യമല്ലെന്നും ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും എംബി രാജേഷ് പറഞ്ഞു. ഞങ്ങളാരും വനവാസത്തിന് പോകില്ല സമരമുഖത്ത് ഉണ്ടാകുമെന്നും എം. ബി. രാജേഷ് വ്യക്തമാക്കി.

‎

‎യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് തിരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി മുന്നേറുന്നു. സംസ്ഥാനത്ത് 23 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ലീഡ് നേടിയിട്ടുള്ളത്.മലപ്പുറം ജില്ലയില്‍ ലീഗ് സമഗ്രാധിപത്യം നേടിയിരിക്കുകയാണ്.

 

‎വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുതുപ്പള്ളിയിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന്‍റെ ലീഡ് ഇരുപതിനായിരം കടന്നിരിക്കുകയാണ്.

‎

‎നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളം ഉറ്റുനോക്കുന്നത് സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച മൂന്ന് പ്രമുഖ നേതാക്കളുടെ മുന്നേറ്റമാണ്. വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും , ടി കെ ഗോവിന്ദൻ തളിപ്പറമ്പിലും ജി സുധാകരൻ അമ്പലപ്പുഴയിലുമാണ് മൽസരിച്ചത്.

 

‎ടിപി ചന്ദ്രശേഖരന്റെ ഓർമദിനമായ ഇന്ന് തെര‍ഞ്ഞെടുപ്പ് ഫലം എത്തുമ്പോൾ വൈകാരികമായി പ്രതികരിച്ച് കെക രമ. ‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ എന്നാണ് കെകെ രമയുടെ കുറിപ്പ്.

‎

‎മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങളെന്നും, പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നതെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

‎

‎കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ ഭരണവിരുദ്ധ തരംഗം. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറി. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ നിലവിൽ മൂന്നാം സ്ഥാനത്താണ്. ബംഗാളിൽ ബിജെപിയും മുന്നേറുകയാണ്.

‎

‎109 സീറ്റുകളുടെ ലീഡോടെ തമിഴ്നാട് തൂത്തുവാരിയിരിക്കുകയാണ് വിജയുടെ ടി വി കെ പാർട്ടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെ വൻ തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്താണ് ഡിഎംകെ.

‎

‎വിഴിഞ്ഞം തുറമുഖത്ത് മാരി ടൈം ബോർഡിന്‍റെ ആദ്യ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരം. തിരുവനന്തപുരം കേന്ദ്രമായ ജിയോ മാക്സ് ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് ബങ്കറിംഗ് നടത്തിയത്. 1,20,000 ലിറ്റർ ഇന്ധനമാണ് ഇന്നലെ കൊച്ചിയിൽ നിന്നും എം.ടി ജനീസസ് എന്ന കപ്പൽ മുഖാന്തിരം വിഴിഞ്ഞത്ത് എത്തിച്ച് ഇവിടെ തുടരുന്ന കപ്പലിൽ നിറച്ചത്.

‎

‎ഗതാഗതക്കുരുക്കിൽ മുങ്ങി മൂന്നാറും പരിസരങ്ങളും. മൂന്നാർ ടൗണിൽനിന്ന് ആനച്ചാൽ വരെയുള്ള 15 കിലോമീറ്റർ ദൂരം 2 മുതൽ മൂന്നര മണിക്കൂർ സമയമെടുത്താണ് വാഹനങ്ങൾ കടന്നുപോയത്.

‎

‎യു.എ.ഇ.യുടെ പിന്മാറ്റത്തിനുപിന്നാലെ പ്രതിദിന എണ്ണയുത്പാദനവീതം വർധിപ്പിച്ച് ഒപെക് പ്ലസിലെ ഏഴുരാജ്യങ്ങൾ. പെട്രോളിയം കയറ്റുമതിരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിലെ സൗദി അറേബ്യ, റഷ്യ, അൽജീരിയ, ഇറാഖ്, കസാഖ്സ്താൻ, കുവൈത്ത്, ഒമാൻ എന്നിവയാണ് ഉത്പാദനം കൂട്ടുന്നത്.

‎

‎ദില്ലിയിലെ ഐഎഎസ് കോച്ചിംഗ് അക്കാദമിയായ ശുഭ്ര രഞ്ജൻ അക്കാദമിയുടെ ഡയറക്ടറെ തട്ടിക്കൊണ്ടു പോയി കവർന്നത് 1.89 കോടി രൂപ. തടങ്കലിൽ വച്ചാണ് വൻതുക തട്ടിയെടുത്തത്.

‎

‎അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ക്രൂസ് കപ്പലിൽ അപൂർവമായ ഹാന്റാ വൈറസ് ബാധിച്ച് മൂന്നു പേർ മരിച്ചു. കൂടാതെ മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ വകുപ്പും അറിയിച്ചു.

‎

‎ഹോർമുസിലെ ഇറാന്റെ നിയന്ത്രണത്തിന് തടസ്സമുണ്ടാക്കുന്ന പ്രകോപനങ്ങൾ യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് വെടിനിർത്തൽ ധാരണയുടെ ലംഘനമായി കാണുമെന്ന് ഇറാന്റെ പാർലമെന്ററി നാഷനൽ സെക്യൂരിറ്റി കമ്മിറ്റി തലവൻ ഇബ്രാഹിം അസീസി എക്സിൽ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *