Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

2024 ന് ശേഷം ആദ്യമായി കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °സെലഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °സെലഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ° വരെയും, തിരുവനന്തപുരം ജില്ലയിൽ 36° വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടും. അതിനാൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.   കനത്ത വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ അംഗനവാടികളിൽ നിർബന്ധിച്ച് ഇരുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. […]

Posted inബിസിനസ്സ്

ഏറ്റവും മികച്ച ത്രൈമാസ വളര്‍ച്ചയുമായി നെസ്ലെ ഇന്ത്യ

ആഭ്യന്തര വില്‍പ്പനയില്‍ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളര്‍ച്ച രേഖപ്പെടുത്തി നെസ്ലെ ഇന്ത്യ. 2026 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 23.1 ശതമാനം ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 6,445 കോടി രൂപയിലേക്ക് ആഭ്യന്തര വില്‍പ്പന എത്തി. ഇതോടൊപ്പം 26.3 ശതമാനം പ്രവര്‍ത്തന ലാഭവും കമ്പനി നേടി. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബ്രാന്‍ഡ് സാന്നിധ്യത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി പറയുന്നു. പരസ്യ ചെലവ് 50 ശതമാനത്തിലധികം […]

Posted inടെക്നോളജി

വിവോ, ഐക്യു ഫോണുകളില്‍ സൈബര്‍ തട്ടിപ്പ്

വിവോ, ഐക്യു സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാണെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. ‘ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്’ എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പിന്റെ രീതി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക’ എന്ന തരത്തിലുള്ള പോപ്പ്-അപ്പ് സന്ദേശങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എപികെ […]

Posted inവിനോദം

ദിലീപിന്റെ പുതിയ ചിത്രം ‘നീക്കം’

ദിലീപിന്റെ പുതിയ ചിത്രം ‘ഡി152’ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘നീക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗന്‍ ഷാജി കൈലാസാണ്. ഉര്‍വ്വശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്ദീപ് സേനനും അലക്‌സ് ഇ. കുര്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അശോകന്‍, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിബിന്‍ ബാലചന്ദ്രന്‍ […]

Posted inവിനോദം

‘അങ്കം അട്ടഹാസം’ മേയ് എട്ടിന് റിലീസ്

മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ‘അങ്കം അട്ടഹാസം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം മേയ് എട്ടിനാണ് തീയേറ്ററുകളിലെത്തുന്നത്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്. ഫിനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കള്‍, റോബിന്‍ ടോം, അനില്‍ ബ്ലെയിസ് എന്നിവരാണ് ആക്ഷന്‍സ് ഒരുക്കിയിരിക്കുന്നത്. മഖ്ബൂല്‍ […]

Posted inഓട്ടോമോട്ടീവ്

സുസുക്കി അവെനിസ് സ്‌പെഷ്യല്‍ എഡിഷന്‍

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ സ്‌കൂട്ടറായ സുസുക്കി അവെനിസ് സ്‌പെഷ്യല്‍ എഡിഷന് പുതിയ കളര്‍ ഓപ്ഷന്‍ പുറത്തിറക്കി. പേള്‍ ഗ്ലേസിയര്‍ വൈറ്റ്, മെറ്റാലിക് ഊര്‍ട്ട് ഗ്രേ എന്നിവയുടെ അതിശയകരമായ സംയോജനം ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍-ടോണ്‍ കളര്‍ കോമ്പിനേഷനില്‍ സ്‌കൂട്ടര്‍ ഇപ്പോള്‍ ലഭ്യമാകും. ഈ പുതിയ നിറങ്ങള്‍ സ്‌കൂട്ടറിന് പുതുമയുള്ളതും സ്‌റ്റൈലിഷുമായ ഒരു ലുക്ക് നല്‍കുമെന്നും അതിന്റെ സവിശേഷതകളും പ്രകടനവും അതേപടി തുടരുമെന്നും കമ്പനി പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ ഈ സ്‌പെഷ്യല്‍ എഡിഷന്റെ വില 86,677 രൂപ മുതല്‍ […]

Posted inപുസ്തകങ്ങൾ

പുലിതാനന്ദകരി

1948 മുതലുള്ള ഓര്‍മ്മക്കുറിപ്പുകള്‍ രേഖപ്പെടുത്തിയ സേവ്യറച്ചന്റെ ഡയറിയാണ് പുലിതാനന്ദകരിയുടെ യഥാര്‍ത്ഥ കഥ. കരച്ചില്‍ പെരുക്കുന്ന ഹൃദയം പോലെ ഞരമ്പുകളെ വലിച്ചു മുറുക്കുന്ന കഥയാണത്. മറ്റു മൃഗങ്ങളോടെന്നതുപോലെ മനുഷ്യരോടും മല്ലിട്ടു ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നേരനുഭവങ്ങളാണ് അവ. മകളുടെ കുഞ്ഞിന്റെ ജഡവും പേറി മല കയറുന്ന റാഹേലിന്റെ നെഞ്ചിനുള്ളിലെ ഭാരമാണ്, വായനക്കാരുടെ ഹൃദയങ്ങളിലേക്കു പുലിതാനന്ദകരി പകരുന്നത്. പക്ഷേ, അതു രണ്ടു സ്ത്രീകളുടെയോ മനുഷ്യരുടെയോ കഥ മാത്രമല്ല താനും തേവാങ്കും പുലിയും കുറുക്കനും കതിരു പൊട്ടി പാലിറങ്ങുമ്പോഴേ ചപ്പിത്തിന്നാന്‍ ഇറങ്ങുന്ന പന്നിയും […]

Posted inആരോഗ്യം

ഡ്രൈ ഐ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ വ്യായാമം ചെയ്യാം

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നവരില്‍ കണ്ണുകള്‍ ഡ്രൈ ആവാനുള്ള സാധ്യത കൂടുതലാണ്. ഡ്രൈ ഐയുമായി ബന്ധപ്പെട്ട് തലവേദന, കാഴ്ച തകരാറുകള്‍, കണ്ണില്‍ നിന്ന് വെള്ളം വരിക, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഡ്രൈ ഐ ലക്ഷണങ്ങള്‍ ഒഴിവാക്കാന്‍ കണ്ണുകള്‍ക്ക് വ്യായാമം പ്രധാനമാണ്. കൃഷ്ണമണികള്‍ ചലപ്പിച്ചു കൊണ്ടുള്ള വ്യായാമം നല്ലതാണ്. ഇതിനായി, കൃഷ്ണമണികള്‍ മുകളിലേയ്ക്കും താഴേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കാം. ഇരുവശങ്ങളിലേയ്ക്കും 10 പ്രാവശ്യം ചലിപ്പിക്കണം. പേന കൈ അകലത്തില്‍ നീട്ടിപ്പിടിച്ച് അതിന്റെ മുകള്‍ ഭാഗത്തു ദൃഷ്ടി ഉറപ്പിച്ചു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശാന്ത പത്മനാഭൻ അന്തരിച്ചു

ഡെയിലി ന്യൂസ് എഡിറ്റർ ഷാജി പത്മനാഭന്റെ അമ്മ ഗുരുവായൂരിനടുത്ത പറയ്ക്കാട് പൂട്ടാലയ്ക്കൽ പത്മനാഭന്റെ ഭാര്യ ശാന്ത (79) അന്തരിച്ചു. സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 11 30ന്. മക്കൾ: സിന്ധു, സന്ധ്യ, ഷാജി. മരുമക്കൾ: സുനിൽ, നിഷ. (നാളെ പ്രഭാതവാർത്തകളും സായാഹ്ന വാർത്തകളും അപ്‌ലോഡ് ചെയ്യുന്നതല്ല. സദയം ക്ഷമിക്കുമല്ലോ.)