5 1

ചുവന്ന മുളക് ഭക്ഷണത്തില്‍ അമിതമായി ചേര്‍ക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് കാന്‍സര്‍ ഹീലര്‍ സെന്റര്‍ എംഡിയായ ഡോ. തരംഗ് കൃഷ്ണ. വെറും 21 ദിവസം ഭക്ഷണത്തില്‍ നിന്ന് ചുവന്ന മുളക് ഒഴിവാക്കുന്നത് ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരും. മുളകിലെ ‘കാപ്സൈസിന്‍’ എന്ന ഘടകമാണ് അവയ്ക്ക് എരിവ് നല്‍കുന്നത്. ഇതിന് ചില ഗുണങ്ങളുണ്ടെങ്കിലും, സെന്‍സിറ്റീവായ ആളുകളില്‍ വയറിലെയും കുടലിലെയും ആവരണങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ഇത് കാരണമാകും. അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കാം. ദഹനവ്യവസ്ഥയ്ക്ക് സ്വയം സുഖപ്പെടാന്‍ ഒരു അവസരം നല്‍കുകയാണ് മുളക് ഒഴിവാക്കുന്നതിലൂടെ സംഭവിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ദഹനം മെച്ചപ്പെടുകയും അസ്വസ്ഥതകള്‍ കുറയുകയും ചെയ്യുന്നത് അനുഭവപ്പെടും. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള ദഹനപ്രശ്‌നങ്ങളുള്ള ആളുകളില്‍ എരിവ് കുറയ്ക്കുന്നത് ഏറെ ഗുണകരമാണെന്ന് പല ഗവേഷങ്ങളും വ്യക്തമാക്കുന്നു. അമിതമായ മുളക് ഉപയോഗം വായുടെ ആരോഗ്യത്തെയും മോണകളെയും ദോഷകരമായി ബാധിച്ചേക്കാം. പച്ചമുളക് (മിതമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അസ്വസ്ഥതയേ ഉണ്ടാക്കൂ), കുരുമുളക്, ഗരം മസാല പോലുള്ള മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കാതെ തന്നെ ഭക്ഷണത്തിന് രുചി നല്‍കാന്‍ സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *