Untitled design 2026 04 28T145114.514

ഹൈക്കമാൻഡ് 2 ദിവസത്തിനകം മുഖ്യമന്ത്രിയുടെ കാര്യം തീരുമാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. തോറ്റാൽ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. എൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും യുഡിഎഫ് ചർച്ചകൾ തുടങ്ങിയെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *