സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെ മകള്‍ അശ്വതി അലക്‌സ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് ‘ലൗ ആന്‍ഡ് യു’. അശ്വതി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. പുതുമുഖങ്ങളായ ജോണ്‍ ജോയ്, അനന്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആര്‍ച്ച, അയന ആന്റണി, ജിജോ ജോര്‍ജ്ജ്, ശിവാഞ്ജന, സുമേഷ് ഭാസ്‌കര്‍, അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്‌സ് പോള്‍ ക്രിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിര്‍വ്വഹിക്കുന്നു. ഏഴ് മനോഹര ഗാനങ്ങളുള്ള ഈ ചിത്രത്തിലെ സംഗീത സംവിധാനം അലക്‌സ് പോള്‍ നിര്‍വ്വഹിക്കുന്നു. ഒരു യാത്രയും അതില്‍ ഒപ്പമുള്ളവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഒരു ഫീല്‍ ഗുഡ് മ്യൂസിക്കല്‍ ഫാമിലി ചിത്രമാണ് ‘ലൗ ആന്‍ഡ് യു.
