വാട്‌സാപ്പിനും ടെലഗ്രാമിനും ബദലായി എക്‌സ് ചാറ്റ് എന്ന പുതിയ ആപ്പ് അവതരിപ്പിച്ച് എലോണ്‍ മസ്‌ക്. നിലവില്‍ ഐഫോണ്‍, ഐപാഡ് തുടങ്ങിയ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. എന്‍ഡ്-ടു-എന്‍ഡ് -എന്‍ക്രിപ്ഷനിലൂടെ സന്ദേശങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു. പരസ്യങ്ങളുമില്ല. സ്വകാര്യത ട്രാക്ക് ചെയ്യാന്‍ കഴിയില്ല. നിലവിലുള്ള എക്‌സ്(പഴയ ട്വിറ്റര്‍) അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് ലോഗിന്‍ ചെയ്യാം. ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചറും ഇതിലുണ്ട്. വാട്സാപ്പിന്റെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎസില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എക്സ് ചാറ്റിന്റെ വരവ്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനും എല്ലാവര്‍ക്കുമായി ഡിലീറ്റ് ചെയ്യാനും എക്സ് ചാറ്റില്‍ കഴിയും. നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങള്‍ താനേ ഇല്ലാതാകുന്ന ഫീച്ചറുമുണ്ട്. വലിയ ഫയലുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ വേഗത്തില്‍ കൈമാറാം. സുരക്ഷിതമായ ഗ്രൂപ്പ് സംഭാഷണങ്ങള്‍ക്കും ഇതില്‍ സൗകര്യമുണ്ട്.
എക്സ് ചാറ്റ് അവതരിപ്പിച്ച് എലോണ്‍ മസ്‌ക്
