Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു. അപകടം നടന്ന ദിവസം മുതൽ സതീശൻ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ബേൺസ് ഐ സി യുവിൽ ചികിത്സയിലായിരുന്നു. സതീശന് 90 ശതമാനത്തിലധികം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. പൊതുസ്ഥലങ്ങളിൽ വെള്ളത്തിൻറെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം, കിണറുകളും, ടാങ്കുകളും,നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നല്കി+++++++++++++++++++.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ ഡി എം ഒമാരുടെ യോഗം വിളിച്ചു

പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡി എം ഒമാരുടെ യോഗം വിളിച്ചു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്നും നിർദേശം നൽകി. മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആൻറിവെനം ലഭ്യത കുറവില്ല, ആവശ്യത്തിന് ആൻറിവെനം സ്റ്റോക്ക് ഉണ്ട് എന്നാണ് വിലയിരുത്തലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മണിപ്പൂർ വീണ്ടും അശാന്തം

മണിപ്പൂരിൽ  ഉക്രുലിൽ കുക്കി സായുധ സേനയുടെ ആക്രമണത്തിൽ നാഗ വില്ലേജ് ഗാർഡ് 29 കാരനായ ഹോർഷോക്മി ജമാങ് കൊല്ലപ്പെട്ടു. സംഭവത്തിന്‌ പിന്നാലെ ഉക്രുൽ ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. അതിനിടെ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധം തുടരുകയാണ്. ഇംഫാലിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കരുതെന്നും ഗര്‍ഭം തുടരുന്നതില്‍ സ്ത്രീയുടെ തീരുമാനമാണ് പ്രധാനമെന്നും സുപ്രീംകോടതിയുടെ  നിരീക്ഷണം. സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ഒരു കോടതിയും ഗർഭം തുടരാൻ നിർബന്ധിപ്പിക്കരുത് അത്തരം നിർബന്ധിപ്പിക്കൽ സ്ത്രീകൾക്ക് ഗുരുതരമായ മാനസിക ശാരീരിക ആഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന തീരുമാനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

‎ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു

‎ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ച് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. വ്യക്തിപരമായ കാരണങ്ങളാലാണ് ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവയ്ക്കുന്നത് എന്നാണ് ബി ഉണ്ണികൃഷ്‍ണൻ അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്‍ണൻ.

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്, പവന് 1,12,160 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ ഇടിഞ്ഞ് 14,025 രൂപയിലെത്തി. ഇതോടെ22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 1,040 രൂപ കുറഞ്ഞ് വിപണി വില 1,12,160 രൂപയായി. ഇതോടെ രണ്ട് ദിവസത്തിനുളളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1,920 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,520 രൂപയും 14 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 8,970 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ […]

Posted inടെക്നോളജി

മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ട് സുരക്ഷിതമാണോ?

തങ്ങളുടെ മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ട് സുരക്ഷിതമാണോയെന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. മിക്ക ബാങ്കിംഗ് ആപ്പുകളും ലോഗിന്‍ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും അവ പ്രധാന സ്‌ക്രീനില്‍ തന്നെ കാണിക്കണമെന്നില്ല. എന്നാല്‍ ആപ്പിലെ ‘സെക്യൂരിറ്റി സെറ്റിംഗ്‌സ്’, ‘മാനേജ് ഡിവൈസസ്’, അല്ലെങ്കില്‍ ‘ലോഗിന്‍ ആക്ടിവിറ്റി’ എന്നീ സെക്ഷനുകളില്‍ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. ഈ ടാബുകളില്‍ പരിശോധിച്ചാല്‍ അക്കൗണ്ട് ആക്‌സസ് ചെയ്ത ഡിവൈസുകള്‍, സ്ഥലങ്ങള്‍, സമയങ്ങള്‍ എന്നിവ വ്യക്തമായി അറിയാം. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ മൊബൈല്‍ ബാങ്കിംഗ് […]

Posted inവിനോദം

പഠാന്റെ റെക്കോഡ് മറികടന്ന് ‘ധുരന്ധര്‍ പ്രതികാരം’

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ചിത്രം ‘ധുരന്ധര്‍ പ്രതികാരം’ ബോക്‌സ് ഓഫീസില്‍ ഓള്‍ ടൈം റെക്കോര്‍ഡ് കളക്ഷന്‍ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കി. ആഗോള തലത്തില്‍ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. ഓസ്‌ട്രേലിയിലും ന്യൂസിലാന്‍ഡിലും ഏറ്റവും കളക്ഷന്‍ നേടുന്ന […]

Posted inവിനോദം

രണ്ടുപുരസ്‌കാരങ്ങള്‍ നേടി മലയാളചിത്രം ‘മോഹം’

48-ാമത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ടുപുരസ്‌കാരങ്ങള്‍ നേടി മലയാളച്ചിത്രം ‘മോഹം’. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഒരു മലയാള സിനിമ മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയാകുന്നത്. അമൃത് കൃഷ്ണകുമാര്‍ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. റസാഖ് അഹമ്മദ് നിര്‍മിച്ച ‘മോഹം’ സംവിധാനംചെയ്തിരിക്കുന്നത് ഫാസില്‍ റസാഖ് ആണ്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.