സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും ഓവർലോഡ് മൂലമുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപയോഗം ഉയര്‍ന്നാല്‍ കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കറന്റ് ചാർജ് കൂട്ടാതിരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷൻ ഹിയറിങ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാർജ് കൂട്ടാതെയിരിക്കാൻ ശ്രമിക്കുമെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി. വി.അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും ഉറച്ചു നിൽക്കില്ലെന്നുo എ കെ ബാലൻ
പി. വി.അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും ഉറച്ചു നിൽക്കില്ലെന്നുo എ കെ ബാലൻ. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും എങ്ങനെ നഷ്‌ടപ്പെടുമെന്നതിൻ്റെ തെളിവാണ് അൻവറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിപിഎം വിട്ടുപോയവർക്ക് അൻവറിനൊപ്പം ദീർഘകാലം നിൽക്കാനാകില്ലെന്നും അത്തരം ഒരു കൂട്ടായ്മ ഒരിക്കലും സാധ്യമാകില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് ബോധം എപ്പോഴെങ്കിലും അവരുടെ മനസാക്ഷിയെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപക നിയമനത്തിന് ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികൾ കോടതി പരിഗണനയ്ക്കെടുക്കുന്നു
അധ്യാപക നിയമനത്തിന് ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികൾ കോടതി പരിഗണനയ്ക്കെടുക്കുന്നു. കേസിൽ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ ചേംബറിൽ പരിഗണിക്കുന്നത്.തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യം ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്. ദേശീയ അധ്യാപക പരിഷത്ത്,സംസ്ഥാനസർക്കാർ ഉൾപ്പെടെ 45 കക്ഷികളാണ് പുനപരിശോധന ഹർജികൾ നൽകിയിരിക്കുന്നത്, കോടതി നടപടികൾ അധ്യാപകർക്ക് ഏറെ നിർണ്ണായകമാകും.അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയാണ് ഈ നിയമപോരാട്ടത്തിലേക്ക് നയിച്ചത്.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 25, ശനിയാഴ്ച
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ചു ചെയ്തു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തില്‍ 73 പ്രതിപക്ഷ എം പിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിനു കൈമാറി. 2026 മാര്‍ച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഒമ്പതു വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടി എം.പിമാരെ ബിജെപിയില്‍ ലയിപ്പിച്ച് രാഘവ് ഛദ്ദ. ഏഴ് എംപിമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മിയിലെ സഞ്ജയ് […]
രാത്രി വാർത്തകൾ
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ […]
എയര്‍ ഇന്ത്യ ലോയല്‍റ്റി ഡിസ്‌കൗണ്ട് രാജ്യാന്തര യാത്രകളിലും
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൂടുതല്‍ തവണ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന രീതിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയല്‍റ്റി ഡിസ്‌കൗണ്ട് ഇനിമുതല്‍ രാജ്യാന്തര യാത്രകളിലും ലഭിക്കും. നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ ലോയല്‍റ്റി പദ്ധതി. ടാറ്റ ന്യൂപാസ് അംഗങ്ങള്‍ക്ക് ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നാല് ശതമാനം വരെയും സീറ്റ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് […]
‘എഐ സ്റ്റോര്‍’ ആരംഭിച്ച് ആമസോണ്‍ ഇന്ത്യ
എഐ അധിഷ്ഠിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ‘എഐ സ്റ്റോര്‍’ ആരംഭിച്ച് ആമസോണ്‍ ഇന്ത്യ. മുന്‍വര്‍ഷത്തേക്കാള്‍ എഐ ഉപകരണങ്ങള്‍ക്കായുള്ള അന്വേഷണങ്ങളില്‍ 60 ശതമാനം വളര്‍ച്ചയാണ് ആമസോണ്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഷോപ്പിങ് അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ റൂഫസ് എന്ന എഐ ഷോപ്പിങ് അസിസ്റ്റന്റ്, ചിത്രങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലെന്‍സ് എഐ, വീടിനുള്ളില്‍ ഉപകരണങ്ങള്‍ എങ്ങനെയിരിക്കുമെന്ന് കാണിച്ചുതരുന്ന ‘വ്യൂ ഇന്‍ യുവര്‍ റൂം’, ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്ന എഐ റിവ്യൂ സമ്മറികള്‍ എന്നീ […]
എമ്പുരാനെ മറികടന്ന് നാലില്‍ എത്തി ‘വാഴ 2’
ഇന്ത്യ നെറ്റ് കളക്ഷനില്‍ ഏറ്റവും മുന്നിലുള്ള മലയാള ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി ‘വാഴ 2’. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 113.97 കോടി രൂപയാണ്. ഗ്രോസ് ആവട്ടെ 131.78 കോടിയും. എമ്പുരാനെ മറികടന്നാണ് ചിത്രം നാലാമത് എത്തിയിരിക്കുന്നത്. 106.77 കോടിയാണ് എമ്പുരാന്റെ ലൈഫ് ടൈം ഇന്ത്യ നെറ്റ്. വാഴ 2 ന് ലിസ്റ്റില്‍ ഇനി മറികടക്കാനുള്ളത് മോഹന്‍ലാലിന്റെ തന്നെ തുടരും ആണ്. 122 […]
‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ ഒടിടിയിലേക്ക്
പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രമാണ് ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’. ചിത്രത്തിന് 9.93 കോടി രൂപയാണ് ആദ്യ ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍. നിലവില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി രൂപയിലധികം ലൈക്ക് നേടിയെന്നാണ് റിപ്പോര്‍ട്ട്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ ലവ് ഇന്‍ഷുറന്‍സ് കമ്പനി ഒടിടി റിലീസിന്റെ റിപ്പോര്‍ട്ടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക. സ്ട്രീമിംഗ് മെയ് 15 മുതലായിരിക്കും. എസ്.ജെ. സൂര്യ, മിഷ്‌കിന്‍, സുനില്‍ റെഡ്ഡി,സീമന്‍, […]
പുതിയ 2026 യെസ്ഡി സ്‌ക്രാംബ്ലര്‍ എത്തി
ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ക്കായി യെസ്ഡി പുതിയതും ശക്തവുമായ ഒരു മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. പുതിയ 2026 യെസ്ഡി സ്‌ക്രാംബ്ലര്‍ ആണ് യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1.99 ലക്ഷം പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ ഈ മോട്ടോര്‍സൈക്കിള്‍, നഗരത്തില്‍ സുഖകരമായ യാത്ര ആഗ്രഹിക്കുന്നവര്‍ക്കും നേരിയ ഓഫ്-റോഡിംഗ് ആസ്വദിക്കുന്നവര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കമ്പനിയുടെ ചരിത്ര പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന 69 എന്ന നമ്പര്‍ കൊത്തിവച്ചിരിക്കുന്ന വേറിട്ട ഇന്ധന ടാങ്ക് ഡിസൈന്‍ ബൈക്കിലുണ്ട്. യെസ്ഡി സ്‌ക്രാംബ്ലറില്‍ മുന്നില്‍ ടെലിസ്‌കോപ്പിക് […]
