ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വിമാന നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പായ സര്‍ള ഏവിയേഷനില്‍ ഇന്‍ഡിഗോ 10 കോടി രൂപ നിക്ഷേപം നടത്തി. ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളാണ് സര്‍ള ഏവിയേഷന്‍ വികസിപ്പിക്കുന്നത്. ഹെലികോപ്റ്ററുകളെപ്പോലെ റണ്‍വേ ഇല്ലാതെ തന്നെ കുത്തനെ ഉയരാനും താഴാനും കഴിയുന്ന ഈ വിമാനങ്ങള്‍ പൂര്‍ണ്ണമായും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പൈലറ്റിനെ കൂടാതെ ആറ് യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാവുന്ന ‘ശൂന്യ’ എന്ന വിമാനമാണ് കമ്പനിയുടെ പ്രധാന ആകര്‍ഷണം. നിലവില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ […]
ആധുനിക ഹിന്ദുസ്വത്വനിര്‍മ്മാണം
പതിനാറാം നൂറ്റാണ്ടില്‍ മിഷനറിമാര്‍ ഇന്ത്യയിലെത്തുമ്പോള്‍ അവര്‍ കണ്ടത് അത്യന്തം വിചിത്രമായി തോന്നിയ ഒരു ലോകമായിരുന്നു. ഹിന്ദുയിസം അവര്‍ക്കു വിചിത്ര ആചാരങ്ങളും വിഗ്രഹാരാധനയും നിറഞ്ഞതായിപ്പോലെ തോന്നിയെങ്കിലും, പിന്നീട് അത് അവരുടെ ധാരണകളെക്കാള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും ഹിന്ദുക്കള്‍ക്ക് മതപരിവര്‍ത്തനത്തില്‍ വലിയ താത്പര്യമില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. മനു എസ് പിള്ളയുടെ ആധുനിക ഹിന്ദുസ്വത്വനിര്‍മ്മാണം നമ്മെ കൊണ്ടുപോകുന്നത് അനാദൃശമായ അതിന്റെ ബലതന്ത്രങ്ങളിലൂടെയാണ്. മതത്തിനുണ്ടായ പരിണാമങ്ങളെയും യൂറോപ്യന്‍ സാമ്രാജ്യത്വത്തെയും ചിത്രീകരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. ‘ആധുനിക ഹിന്ദുസ്വത്വനിര്‍മ്മാണം’. മനു എസ് പിള്ള. ഡിസി ബുക്‌സ്. വില […]
വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത
വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക. നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് ക്ലിപ്പ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക. സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയെല്ലാം ഇതിനുള്ള പ്രതിരോധ മാര്‍ഗങ്ങളാണ്. വെള്ളത്തില്‍ കാണുന്ന സൂക്ഷ്മ ജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി […]
മദ്ധ്യാഹ്‌ന വാർത്തകൾ
2027-ഭാരത സെൻസസ് ന്റെ ഒന്നാം ഘട്ട നടപടികൾക്ക് ജൂലൈ ഒന്നിന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ജില്ലാ/അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, സാങ്കേതിക സഹായികൾ എന്നിവർക്കായി നടന്ന ആറുദിവസത്തെ പരിശീലന പരിപാടി ഏപ്രിൽ 25 ശനിയാഴ്ച അവസാനിച്ചു. ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും […]
കെ കവിത ‘തെലങ്കാന രാഷ്ട്ര സേന’ (ടിആർഎസ്) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു
കെ കവിത ‘തെലങ്കാന രാഷ്ട്ര സേന’ (ടിആർഎസ്) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപനം.പുതിയ പാർട്ടി പ്രഖ്യാപിച്ചത് ബിആർഎസിൽ നിന്ന് രാജിവച്ച് ഏഴ് മാസത്തിനു ശേഷമാണ്. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേര്. മുനീറാബാദിലായിരുന്നു പ്രഖ്യാപനം. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു. ടിആർഎസ് 2029ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കവിത പറഞ്ഞു.തെലങ്കാനയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച ബിആർഎസ് പാർട്ടി അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി കവിത വിമർശിച്ചു. ജനങ്ങളിൽ […]
ആപ്പ് മുഖേന ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടില്ലെന്ന് പേടിഎം
ആപ്പ് മുഖേന ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടില്ലെന്ന് പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022 മുതൽ ആർബിഐയുടെ നടപടി ആരംഭിച്ചിരുന്നു. 2015 ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ലൈസൻസ് നൽകിയത്. 2022 ൽ അതിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിയിരുന്നു. 2024 ൽ പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ കൊണ്ട് വരുകയും […]
കോൺഗ്രസിലെ സൈബർ പോരിൽ ഡിജിപിക്ക് പരാതി നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ വിമല ബിനു
കോൺഗ്രസിലെ സൈബർ പോരിൽ ഡിജിപിക്ക് പരാതി നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ വിമല ബിനു. മുഖ്യമന്ത്രി കസേര തർക്കത്തിൽ തൻ്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്നും വിമല പരാതിയിൽ പറയുന്നു. പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം എറണാകുളത്തെ വി ഡി സതീശൻ ഗ്രൂപ്പിലെ പ്രധാനിയാണ് വിമല. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവർക്കെതിരെ സൈബർ ആക്രമണത്തിന് വിമല ആഹ്വാനം ചെയ്തെന്ന തരത്തിൽ ചില സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വിമല പരാതി […]
PNG കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള എൽപിജി കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ
PNG കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള എൽപിജി കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ . പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യവ്യാപകമായി എൽപിജി വിതരണത്തിന് ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർച്ച് 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് (S.O. 1333(E)) പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു
ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. സംഘർഷം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയെ പ്രതി നേരത്തെ ചേർത്തിരുന്നില്ല. ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ പോലീസിനെതിരേ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ ശ്രീലേഖയെ കേസില്‍ പ്രതി ചേർത്ത് പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകി. ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എംഎല്‍എ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
2027-ലെ ഭാരത സെൻസസ് ഒന്നാം ഘട്ട നടപടികൾക്ക് ജൂലൈ ഒന്നിന് തുടക്കമാകും
2027-ലെ ഭാരത സെൻസസ് ഒന്നാം ഘട്ട നടപടികൾക്ക് ജൂലൈ ഒന്നിന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ജില്ലാ/അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, സാങ്കേതിക സഹായികൾ എന്നിവർക്കായി നടന്ന ആറുദിവസത്തെ പരിശീലന പരിപാടി ഏപ്രിൽ 25 ശനിയാഴ്ച അവസാനിച്ചു.സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി 2026 ജൂൺ 16 മുതൽ ജൂൺ 30 വരെ സെൽഫ് എന്യൂമറേഷൻ നടക്കും. 2026 ജൂലൈ 1 മുതൽ ജൂലൈ 30 […]
