നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം മമത ബാനർജി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുഖന്ദ മജുംദാർ. ജനവിധി ചോദ്യംചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ശോഭനമായ ഭാവിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തിയ അതേ തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേരളത്തിലും തെരഞ്ഞെടുപ്പ് നടത്തിയത്. കേരളത്തിൽ ജനാധിപത്യം വിജയിച്ചപ്പോൾ ബംഗാളിലാണ് പ്രശ്നമായിരിക്കുന്നതെന്നും ഒരിടത്ത് ഉറച്ചുനിൽക്കണമെന്നും സുഖന്ദ മജുംദാർ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം മമത ബാനർജി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുഖന്ദ മജുംദാർ
