പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനകൾക്ക് ശേഷം ദേവസ്വത്തിന് ആശ്വാസം നൽകുന്നതാണ് ഈ റിപ്പോർട്ട്.നിരോധിത സ്ഫോടക വസ്തുക്കളില്ലെന്ന് വ്യക്തമായെങ്കിലും, അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരും. മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയിൽ നിന്ന് പിടിച്ചെടുത്ത അധിക സാമഗ്രികൾ ഉടൻ മാറ്റാനും അവ സുരക്ഷിതമായി നിർവീര്യമാക്കാനും അധികൃതർ നടപടി ആരംഭിച്ചു.
കാസർകോട് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം
കാസർകോട് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. 16 വയസ്സുകാരിയെ വിവാഹം കഴിച്ചത് 28 വയസുകാരനായ പ്രവാസി. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തു. ഈ മാസം 13 നാണ് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ വിവാഹം നടന്നത്. ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു.
കനത്ത ചൂട് ആയതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് റെവന്യൂമന്ത്രി കെ രാജൻ
കനത്ത ചൂട് ആയതിനാൽ ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിലേക്ക് മാറണമെന്ന് റെവന്യൂമന്ത്രി കെ രാജൻ. പകൽ സമയത്തെ യാത്ര പരമാവധി ഒഴിവാക്കണം. ചൂടിൽ പ്രാദേശികമായുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള പ്രത്യേക ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതീക്ഷ അനുസരിച്ച് വേനൽമഴ രണ്ട് ദിവസത്തിനുള്ളിൽ വന്നേക്കും. പക്ഷേ വേനൽമഴ വരുന്നതിന്റെ ഭാഗമായിട്ടുള്ള മൂടിക്കെട്ടലുകൾ ഉൾപ്പെടെ വരുന്നത് കൊണ്ട് വല്ലാത്ത രീതിയിലുള്ള ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യതയെന്ന് […]
ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. പൊതുവിടങ്ങളിൽ തണ്ണീർപ്പന്തൽ ഉറപ്പാക്കണമെന്നും അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ […]
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 25, ശനിയാഴ്ച
പഞ്ചാബില്‍ ആം ആദ്മിയെ വിഴുങ്ങാനൊരുങ്ങി ബിജെപി. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപിമാര്‍ക്കു പിറകേ, പഞ്ചാബിലെ 60 എംഎല്‍എമാരും പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അറുപതിലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നു കൂറുമാറിയ എംപിമാര്‍ അവകാശപ്പെട്ടു. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എഎപി കടുത്ത പ്രതിസന്ധിയിലാണ്. അമേരിക്കയുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍. സമാധാന നിര്‍ദേശങ്ങള്‍ പാകിസ്ഥാന്‍ വഴി യുഎസിനെ അറിയിക്കും. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. അമേരിക്കന്‍ സംഘത്തിന് നേതൃത്വം വഹിക്കുന്ന മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് […]
നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല. എന്നാൽ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാലിന്റെതാണ് വിധി. മരണത്തിന്റെ 16ആം ദിനമാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. ഡോ എം കെ റാം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ജാതി അധിക്ഷേപം എന്ന വാദം നിലനിൽക്കുമെന്നും രണ്ടാം പ്രതിയുടെ ജാമ്യത്തിൽ വിധി പരിശോധിച്ച […]
പേടിഎം ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ
പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാനാണ് ആര്‍ബിഐ ഉത്തരവ്. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പക്കലുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി. ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ദീര്‍ഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാന ഘട്ടമായാണ് ലൈസന്‍സ് റദ്ദാക്കല്‍. നേരത്തേ പുതിയ ഉപഭോക്താക്കളെ […]
500 ഫോളോവേഴ്സ് ഉള്ളവര്‍ക്കും വരുമാനം നേടാം!
ഇന്‍സ്റ്റഗ്രാമില്‍ 500 ഫോളോവേഴ്സ് മാത്രമുള്ളവര്‍ക്കും വരുമാനം നേടാം. നിങ്ങള്‍ ഒരു കമ്പനിയുടെ ഉത്പന്നത്തിന്റെ ലിങ്ക് പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ നല്‍കുന്ന ലിങ്ക് വഴി ആരെങ്കിലും ആ ഉത്പന്നം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കമ്മീഷന്‍ ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിന് നിങ്ങള്‍ക്ക് വലിയ ഫോളോവേഴ്‌സ് ഉണ്ടായിരിക്കണമെന്നില്ല. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലോ പോസ്റ്റിലോ ബയോയിലോ നിങ്ങള്‍ക്ക് ഉത്പന്നത്തിന്റെ ലിങ്ക് പങ്കിടാവുന്നതാണ്. സ്വന്തം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഇന്‍സ്റ്റഗ്രാം വഴി വില്‍ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ കഴിവുണ്ടെങ്കില്‍, അതായത് പെയിന്റിങ്, ഡിസൈനിങ്, ഫിറ്റ്‌നസ് പരിശീലനം അല്ലെങ്കില്‍ […]
ജയസൂര്യ ചിത്രം ‘ഓപ്പറേഷന്‍ ത്രാള്‍’ ഫസ്റ്റ് ലുക്ക്
ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ഒരു ബിഗ് ബജറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയ ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’, മലയാള സിനിമയുടെ പാന്‍-ഇന്ത്യന്‍ വ്യാപ്തി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു വമ്പന്‍ പ്രോജക്ടായി വിലയിരുത്തപ്പെടുന്നു. നാഷണല്‍ ഇന്റലിജന്‍സ് […]
മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘അതിരടി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ബേസില്‍, ടോവിനോ, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സരിന്‍ ഷിഹാബ് എന്നിവരും ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് […]
