നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിന്റെ പരാജയത്തിന് പിന്നാലെ ബംഗാളിൽ നാടകീയ രംഗങ്ങൾ. തോൽവി സമ്മതിക്കില്ലെന്നും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി മമത ബാർജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മമതയെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ. രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും. ധാർമിക വിജയം ടിഎംസിക്കാണെന്ന് മമത പറയുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയർത്തി.
മമതയെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിച്ച് കേന്ദ്രസർക്കാർ
