Posted inടെക്നോളജി

വാട്സ്ആപ്പിലൂടെ ഇനി മൊബൈല്‍ റീചാര്‍ജും

ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയൊന്നുമില്ലാതെ മൊബൈല്‍ റീചാര്‍ജിനായി പുതിയ സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഉടന്‍ ലഭ്യമാകും. എയര്‍ടെല്‍, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുത്ത് റീചാര്‍ജ് ചെയ്യാവുന്നതാണ്. റീചാര്‍ജ് ചെയ്യാനായി ആദ്യം വാട്സ്ആപ്പിലെ കാമറ ഐക്കണിന്റെ അടുത്തുള്ള രൂപ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വരുന്ന മെനുവില്‍ നിന്നും പ്രീപെയ്ഡ് റീചാര്‍ജ് തെരഞ്ഞെടുത്ത ശേഷം മൊബൈല്‍ നമ്പര്‍ കൊടുക്കുക. സിം ഏതാണെന്ന് തെരഞ്ഞെടുക്കുക. പിന്നീട് […]

Posted inവിനോദം

‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ഒടിടിയില്‍

ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം […]

Posted inപുസ്തകങ്ങൾ

ആനന്ദം

മനുഷ്യചരിത്രമെന്നത് കുടിയേറ്റത്തിന്റെ പ്രവാസജീവിതത്തിന്റെ രേഖകളാണ്. അമേരിക്കന്‍ പ്രവാസ ജീവിതത്തിന്റെ അധോലോകങ്ങളും ഇടവഴികളും മരുഭുക്കളും ഒക്കെ താണ്ടി ദീര്‍ഘകാലം അവിടെ ജീവിച്ച മധുനായര്‍ സൃഷ്ടിക്കുന്ന പുതുപ്രപഞ്ചമാണ് ആനന്ദം എന്ന നോവല്‍ ത്രയം. മലയാളത്തില്‍ അമേരിക്കന്‍ പ്രവാസജീവിതത്തിന്റെ ഈ സര്‍ഗ്ഗാത്മക രചന മലയാള സാഹിത്യചരിത്രത്തിലെ വിലപ്പെട്ട സംഭാവനയാണ്. ജനിച്ച മണ്ണിന്റെ, രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍നിന്ന് മറ്റൊരു മണ്ണിലേക്ക്, നിയമവ്യവസ്ഥയിലേക്ക് മാറ്റപ്പെടേണ്ടി വരുന്ന മനുഷ്യര്‍ക്ക് ഉണ്ടാകുന്ന സാംസ്‌കാരിക സ്വത്വത്തിന്റെ പ്രശ്നങ്ങള്‍ ഈ കൃതിയില്‍ അടയാളപ്പെടുത്തുന്നു. ‘ആനന്ദം’. മധുനായര്‍ ന്യൂയോര്‍ക്ക്. കറന്റ് ബുക്‌സ്. തൃശൂര്‍. […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് അഡ്വഞ്ചര്‍ ബൈക്ക്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവിന്റെ ചെറിയ അഡ്വഞ്ചര്‍ ബൈക്കായ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അടിസ്ഥാന വേരിയന്റിന് 4.70 ലക്ഷം രൂപയാണ് പ്രാരംഭ വില. ആകെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ ഈ ബൈക്കിന്റെ ‘എക്സ്‌ക്ലൂസീവ്’ മോഡലിന് 4.90 ലക്ഷം രൂപയും, ഏറ്റവും ഉയര്‍ന്ന വേരിയന്റായ ‘ജിഎസ് ട്രോഫി’ക്ക് 5.30 ലക്ഷം രൂപയുമാണ് വില. ഇന്ത്യയില്‍ ജി 310 ജിഎസിന് പകരക്കാരനായാണ് എഫ് 450 ജിഎസ് എത്തുന്നത്. ബിഎംഡബ്ല്യുവിന്റെ ‘ജിഎസ്’ ശ്രേണിയിലേക്കുള്ള പുതിയ എന്‍ട്രി ലെവല്‍ […]

Posted inലേറ്റസ്റ്റ്

താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല

താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും രമേശ് ചെന്നിത്തല.കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകള്‍ക്ക് നേതാവാകാമെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ പികെ ഡീവര്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടയ്ക്ക് കെഎസ്‍യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു. അന്ന് ആരും ഫണ്ട് തന്‍റെ കയ്യിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് […]

Posted inആരോഗ്യം

ചെറുപ്പക്കാര്‍ക്കിടയില്‍ ഉത്കണ്ഠ കൂടുന്നു!

കോവിഡിന് ശേഷം ചെറുപ്പക്കാര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ തോത് വര്‍ധിച്ചതായി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. ചെറുപ്പക്കാരായ സ്ത്രീകളില്‍ ബ്ലാഡര്‍ സെന്‍സിറ്റിവിറ്റി, ഇടയ്ക്കിടെ മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍, ഇടുപ്പിലെ പേശികളുടെ പ്രവര്‍ത്തന തകരാറ് എന്നിവയെല്ലാം വര്‍ധിപ്പിക്കാന്‍ ഉത്കണ്ഠ കാരണമാകും. മൂത്രസഞ്ചിയുടെ നിയന്ത്രണവും ലൈംഗികാരോഗ്യവും ഉള്‍പ്പെടെ സ്‌ട്രെസ്സ് ഹോര്‍മോണുകളായ അഡ്രിനാലിന്‍ കോര്‍ട്ടിസോള്‍ ഇവയുടെ സ്വാധീനത്തിലാണ്. ശാരീരികമായ രോഗങ്ങളൊന്നുമില്ലെങ്കില്‍ പോലും ചെറുപ്പക്കാരില്‍ ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലത്തിനും ഉത്കണ്ഠ കാരണമാകുന്നു. മാനസിക പിരിമുറുക്കം പല ശാരീരിക പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തും. ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസം, തലവേദന, ഉദരപ്രശ്‌നങ്ങള്‍ തുടങ്ങിയവ […]

Posted inലേറ്റസ്റ്റ്

സംസ്ഥാനം  കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

സംസ്ഥാനം  കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. നിയന്ത്രണമില്ലെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ഇടയ്ക്കെങ്കിലും ഇരുട്ടിലാവുകയാണ് കേരളം. വൈകുന്നേരങ്ങളിലും രാത്രിയിലും സംസ്ഥാനത്തെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം നിലക്കുന്നത് ജനങ്ങളെ വലക്കുകയണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎമ്മിന് പരാജയഭീതിയാണെന്ന് രാജീവ് ചന്ദ്രശേഖർ

സിപിഎമ്മിന് പരാജയഭീതിയാണെന്ന് രാജീവ് ചന്ദ്രശേഖർ. ആ പരാജയ ഭീതിയാണ് ബിജെപി പ്രവർത്തകരെ ആക്രമിക്കുന്ന തരത്തിലേക്ക് മാറിയത്. പ്രവർത്തകരെ പോലീസ് ആക്രമിച്ചാൽ നോക്കി ഇരിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശ്രീലേഖക്കും ആശനാഥിനും എതിരെ കേസെടുത്ത ഭരണത്തിന് അവസാനം ഉണ്ടാകും. മെയ് നാലാം തീയതി ഈ അക്രമത്തിന് അറുതി ഉണ്ടാകുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ജനാധിപത്യ രാജ്യമാണെന്നും റഷ്യയോ ചൈനയോ അല്ലെന്നും കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്

പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ ഉയരുന്നു

പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ ഉയരുന്നു. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചത്. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 393.35 രൂപയായി. നേരത്തെ 366.58 രൂപയായിരുന്നു. ഹൈസ്പീഡ് ഡീസലിന്റെ വില 353.42 രൂപയിൽനിന്ന് 380.19 രൂപയായും ഉയർന്നു. ഏപ്രിൽ 25 ശനിയാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അരവിന്ദ് കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍

അരവിന്ദ് കെജ്രിവാളിനെതിരെ സ്വാതി മാലിവാള്‍. സത്യസന്ധരായവര്‍ കെജ്രിവാളിനൊപ്പം നില്‍ക്കില്ലെന്നാണ് സ്വാതി മലിവാളിന്റെ പരാമർശം. തനിക്കെതിരെയുണ്ടായ മര്‍ദ്ദനം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പരാജയം സ്ത്രീകളോടുള്ള അനാദരവ് മൂലമാണെന്നും സ്വാതി മലിവാൾ അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്രിവാളിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും സ്വാതി കൂട്ടിച്ചേർത്തു. മോദിയുടെ നേതൃത്വത്തില്‍ വിശ്വസിക്കുന്നതിനാലാണ് താൻ ബിജെപിയില്‍ ചേര്‍ന്നതെന്നും അവർ വ്യക്തമാക്കി.