Screenshot 20260423 140814

‎കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന തീരുമാനം ഞായറാഴ്ചയോടെ ഉണ്ടായേക്കും. മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാന നേതാക്കളോട് നേരിട്ട് അഭിപ്രായം തേടിയേക്കും. എംഎൽഎമാരിൽ ആർക്കാണ് ഭൂരിപക്ഷം എന്നത് നിരീക്ഷകർ ഹൈക്കമാന്‍ഡിനെ അറിയിക്കും. വെള്ളിയാഴ്ചോടെ നടപടികൾ പൂർത്തിയാക്കാനാണ് നിരീക്ഷകർക്ക് നിർദ്ദേശം.

‎

‎സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല, എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും അതിന് ഒരു കാലതാമസവുമുണ്ടായിട്ടില്ല എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‎

‎കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് വിരോധമില്ല, കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണമെന്ന് മാത്രമാണുള്ളതെന്ന് ജി സു,കുമാരന്‍ നായര്‍. സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യുഡിഎഫിന്‍റെ മിടുക്കല്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

‎

‎കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിൻ്റെ ഒത്താശ ഉണ്ടെന്നും, രമേശ് ചെന്നിത്തല ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‎

‎തോൽവിയെ കുറിച്ചുളള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെ നേതാക്കൾക്ക് കത്ത് പ്രവാഹം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അതിനു കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇ മെയിലായാണ് കത്തുകൾ ലഭിക്കുന്നത്.

‎

‎നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ എല്ലാ സീറ്റുകളുടെയും ഫലം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ പരാജയവും വിശദമായി

‎പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‎

‎കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. സിപിഐഎമ്മിൻ്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.

‎

‎കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന 100 യു ഡി എഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയും കേസെടുത്തു.

‎

‎സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും. വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതിലാണ് അടച്ചിട്ട് പ്രതിഷേധം.

‎

‎പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ തുടർ നടപടികൾ തത്ക്കാലം നീട്ടിവെക്കാൻ കേരളാ ഹൈക്കോടതി നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി.

‎

‎തിരുവനന്തപുരം വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ഉടൻതന്നെ പരുത്തിപള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു.

‎

‎കർണാടകയിൽ കോൺഗ്രസിന് ആശ്വാസമായി ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് എന്നീ രണ്ട് സീറ്റുകളും കോൺഗ്രസ് നിലനിർത്തി.

‎

‎ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. ടിവികെ അധ്യക്ഷൻ വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‎

‎സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടർന്ന് വിജയ്യുടെ തമിഴക വെട്രി കഴകം. കോൺഗ്രസ് ഉപാധിയോടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും വിജയ് പിന്തുണ തേടി.

‎

‎നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് പാർട്ടി പിന്തുണ നൽകണമെന്ന് ഒരു വിഭാഗം അണ്ണാ ഡിഎംകെ എംഎൽഎമാർ. ടിവികെയെ പിന്തുണയ്ക്കാത്തതിൽ അതൃപ്തരായ എംഎൽഎമാർ, മുതിർന്ന നേതാവ് സി വി ഷൺമുഖവുമായി ചെന്നൈയിലെ ഓഫീസിൽവെച്ച് കൂടിക്കാഴ്ച നടത്തും.

‎

‎തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.

‎

‎പഞ്ചാബിൽ മണിക്കൂറുകൾക്കിടയിൽ ജലന്ധറിലും അമൃത്‌സറിലും സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങൾ നടന്നത്.

‎

‎പഞ്ചാബിൽ സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തും. സ്ഫോടനം നടന്ന ജലന്ധർ, അമൃത്സർ എന്നിവിടങ്ങളിൽനിന്ന് ഫൊറൻസിക് തെളിവുകളടക്കം ശേഖരിക്കുന്ന എൻഐഎ സംഘം, സംഭവത്തിൽ അന്വേഷണമാരംഭിച്ച സംസ്ഥാന ഏജൻസികളുമായി സഹകരിക്കും.

‎

‎മൂന്നാം ദിവസവും തുടർച്ചയായി വോട്ട് മോഷണ ആരോപണം ഉയർത്തി രാഹുൽ ഗാന്ധി. ചിലസമയത്ത് സീറ്റുകൾ മോഷ്ടിക്കും, ചിലപ്പോൾ ഗവൺമെന്റിനെതന്നെ മോഷ്ടിക്കുമെന്നും ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി 140 സീറ്റിൽ പോലും വിജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

‎

‎പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ഇന്ത്യയിലെ വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം മറികടക്കാൻ ബൃഹത്തായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 18,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം 5.0’ വഴി അധിക വായ്പാ സൗകര്യം ലഭ്യമാക്കും.

‎

‎ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള പ്രോജക്ട് ഫ്രീഡം താത്കാലികമായി നിർത്തിവച്ചു. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *