കാന്തളൂര്‍ശാലയുടെ ചരിത്രം പറയുന്ന നോവലാണ് കലമറുപ്പ്. റിഹാന്‍ റാഷിദിന്റെ പരീക്ഷണാത്മക നോവലായ കലമറുപ്പിനെ ഒരു ചരിത്രനോവല്‍ എന്ന് വിശേഷിപ്പിക്കാം. ടൈംട്രാവല്‍ വിഭാഗത്തില്‍ വരുന്ന കലമറുപ്പില്‍ ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും പശ്ചാത്തലം ഒരു നൂലില്‍ മുത്തെന്നപോലെ എഴുത്തുകാരന്‍ ഭംഗിയിലും അതീവ സൂക്ഷ്മതയിലും കൊരുത്തെടുക്കുന്നു. ആയ്-ചോള രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളെല്ലാം വാക്കുകള്‍കൊണ്ട് വായനക്കാര്‍ക്ക് ദൃശ്യമാകുംവിധം വരച്ചുചേര്‍ക്കുന്നു. ‘കലമറുപ്പ്’. റിഹാന്‍ റാഷിദ്. ഡിസി ബുക്‌സ്. വില 306 രൂപ.
നുണ പറയുമ്പോള്‍ ചില ശരീരഭാഗങ്ങള്‍ ചൂടാകും!
നുണ പറയുമ്പോള്‍ ചില ശരീരഭാഗങ്ങള്‍ ചൂടാകുമെന്ന് പുതിയ പഠനം. ഇത് ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കാരണം നുണ പറച്ചിലിനെ ശരീരം ഒരു സ്‌ട്രെസ് സിറ്റുവേഷനായി കണക്കാക്കുന്നു. കള്ളം പറയുമ്പോള്‍ മൂക്കിന്റെ ഭാഗങ്ങളില്‍ നേരിയ ചൂടും ചൊറിച്ചിലും അനുഭവപ്പെടാം. നുണ പറയുമ്പോള്‍ സ്വാഭാവികമായും ഉത്കണ്ഠ ഉണ്ടാകും. ഉത്കണ്ഠ മൂലമുണ്ടാകുന്ന പിരിമുറുക്കം കഴുത്തിലേക്കും നെഞ്ചിലേക്കും രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഈ ഭാഗങ്ങളില്‍ ചൂട് തോന്നാം. നുണ പറയുന്നതു മൂലം ശരീരത്തിലെ ഓട്ടോണമിക് നാഡീവ്യൂഹം കൈപ്പത്തികള്‍ കൂടുതല്‍ വിയര്‍ക്കാനിടയാക്കുന്നു. കൈപ്പത്തിയിലെ വിയര്‍പ്പിനൊപ്പം കൈകളില്‍ […]
മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ് മന്ത്രിയല്ലെന്ന് വി വി രാജേഷ്
മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ് മന്ത്രിയല്ലെന്ന് വി വി രാജേഷ്.മന്ത്രി വി. ശിവൻകുട്ടിക്ക് തിരുവനന്തപുരം മേയർ വി. വി. രാജേഷിന്റെ മറുപടി. ബംഗാളിലും ത്രിപുരയിലും ചിലർക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. യോഗ ചെയ്താൽ ഈ പ്രശ്നം മാറുമെന്നും വി വി രാജേഷ് പറഞ്ഞു. 2030ൽ കാവിലെ പാട്ട് മത്സരത്തിൽ ഇനി കാണാമെന്നും തത്കാലം ജനവിധി ശിവൻകുട്ടി മാനിക്കണമെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു.ശിവൻകുട്ടിക്ക് തോറ്റതിന്റെ അസഹിഷ്ണുതയാണ്. ഒരു തവണ കോർപ്പറേഷൻ ഭരണം പോയപ്പോൾ മീനിനെ പിടിച്ച് കരയിലിട്ട അവസ്ഥയാണെന്നും […]
ഇറാനുമേൽ സൈനിക സമ്മർദ്ദം ശക്തമാക്കി അമേരിക്ക
ഇറാനുമേൽ സൈനിക സമ്മർദ്ദം ശക്തമാക്കി അമേരിക്ക. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ആദ്യമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങൾക്ക് മറുപടിയായാണ് ഈ സൈനിക വിന്യാസം.സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം, 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മൂന്ന് യുഎസ് വിമാനവാഹിനിക്കപ്പലുകൾ ഒരേസമയം ഈ മേഖലയിൽ വിന്യസിക്കപ്പെടുന്നത്.വെടിനിർത്തൽ നീട്ടിവെക്കാനും ചർച്ചകൾ തുടരാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായെങ്കിലും, സൈനികമായി ഒട്ടും പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ […]
എംപി രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് പേർ ബിജെപിയിൽ ചേർന്നതോടെ രാജ്യസഭാ ചെയർമാനോട് ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു എഎപി
എംപി രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് പേർ ബിജെപിയിൽ ചേർന്നതോടെ രാജ്യസഭാ ചെയർമാനോട് ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു എഎപി. എന്നാൽ, ആകെയുള്ള പത്ത് എംപിമാരിൽ ഏഴ് പേർ തനിക്കൊപ്പമുണ്ടെന്നും കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ ബിജെപിയിൽ ലയിക്കാൻ കഴിയുമെന്നും രാഘവ് ഛദ്ദ അവകാശപ്പെടുന്നു. പാർട്ടി എംപിമാർ ആയിരിക്കെ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ മൂന്ന് പേരും അയോഗ്യരായെന്നാണ് എഎപിയുടെ വാദം.നിലവിൽ മൂന്ന് എംപിമാരാണ് ബിജെപി അംഗത്വമെടുത്തത്. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് […]
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഡിപ്പാർട്ട്മെന്റായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഡിപ്പാർട്ട്മെന്റായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയും കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് അയക്കുകയും ചെയ്ത കമ്മീഷന്റെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും ബി ജെ പിയുടെ ഒരു ഡിപ്പാര്‍ട്ട്‌മെന്റായി മാറി. പെരുമാറ്റച്ചട്ട ലംഘനവും അവകാശലംഘനവും നടത്തിയ പ്രധാനമന്ത്രിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഈ അവകാശലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇതേ കമ്മീഷനാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വിഷയത്തില്‍ കോണ്‍ഗ്രസ് […]
കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരൻ മുങ്ങിമരിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി
കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരൻ മുങ്ങിമരിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി.സ്ഥാപന ഉടമകൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായി സമിതി വിലയിരുത്തി. ലൈസൻസ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് ഭരണ സമിതി ആരോപിച്ചു. പാർക്ക് അധികൃതർ ലൈസൻസ് ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ ഭരണ സമിതിയെ വിവരമറിയിക്കാതെയാണ് ലൈസൻസ് ആവശ്യമില്ലെന്ന് […]
രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് ആം ആദ്മി പാർട്ടി എംപിമാർ ബിജെപിയിലേക്ക്
രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് ആം ആദ്മി പാർട്ടി എംപിമാർ ബിജെപിയിലേക്ക്. ഇത് ഓപ്പറേഷൻ ലോട്ടസാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും എഎപി നേതൃത്വം പ്രതികരിച്ചു. രാഘവ് ഛദ്ദയ്ക്ക് ഓഫർ കിട്ടിയത് കേന്ദ്ര മന്ത്രിസ്ഥാനം ആണെന്ന് എ എ പി വൃത്തങ്ങൾ പ്രതികരിച്ചു. ആം ആദ്മി പാർട്ടിക്ക് വലിയ പ്രഹരം നൽകിക്കൊണ്ട് 10 എംപിമാരിൽ ഏഴ് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക്. തന്നോടൊപ്പം ആറ് എംപിമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദയാണ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. […]
കെസി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹം 13-ാമത് കേരള മുഖ്യമന്ത്രിയാണെന്ന വിവരണം
കെസി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹം 13-ാമത് കേരള മുഖ്യമന്ത്രിയാണെന്ന വിവരണം.ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയിൽ മനഃപൂർവ്വം ആരോ വരുത്തിയ മാറ്റമാണിതെങ്കിലും ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്. വിവാദമായതോടെ ഈ ഭാഗം പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് ക്യാമ്പ് സജീവമാകുമ്പോൾ, മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വൻ പടയൊരുക്കമാണ് നടക്കുന്നത്. നേതാക്കൾ തന്നെ നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകളെ നിര്‍ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. സാധ്യതാ പട്ടികയിലുള്ള നേതാക്കൾ നേരിട്ട് ഇക്കാര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിലും […]
ബംഗാളിൽ ബി ജെ പിക്ക് വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി
പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗ് ശതമാനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇത് ബി ജെ പിക്ക് വമ്പൻ വിജയം ഉറപ്പാണെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അഭിപ്രായപ്പെട്ടു. ബംഗാളിലെ മുഖ്യമന്ത്രി മമത ബാനർജിയുടെ ടി എം സിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും മോദി പറഞ്ഞു. ഇത്രയും കാലത്തെ ഭരണത്തിൽ ടി എം സി നോക്കിയത് ബംഗാളിനെ കൊള്ളയടിക്കാൻ മാത്രമാണെന്നും കൊള്ളക്കാരുടെ ദുർഭരണം മെയ് 4 ന് അവസാനിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
