മാജിക്ക് പ്രധാന പശ്ചാത്തലമാക്കി ആസിഫ് അലി നായകനാകുന്ന, പ്രജേഷ് സെന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹൗഡിനി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൈ പിന്നില്‍ ചേര്‍ത്ത് മജിഷ്യന്മാര്‍ പൊതുവേ പ്രത്യഷപ്പെടുന്ന കോട്ടും തൊപ്പിയും ധരിച്ച് പിന്‍തിരിഞ്ഞു നില്‍ക്കുന്ന ആസിഫ് അലിയുടെ ലുക്കാണ് പോസ്റ്ററില്‍ കാണുന്നത്. പ്രശസ്ത നടി ജലജയുടെ മകള്‍ ദേവിയാണ് ഈ ചിത്രത്തിലെ നായിക. ഗുരു സോമസുന്ദരം പ്രശാന്ത് അലക്സാണ്ടര്‍, ക്രിസ് വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം മണ്‍മറഞ്ഞുപോയ പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണനും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമേ ഡോ അമര്‍ രാമചന്ദ്രന്‍ , വിവിയ ശാന്ത് , ഗീതി സംഗീത ഡോ പ്രസീത , ട്വിങ്കിള്‍ ജോബി, അഞ്ജു ഏബ്രഹാം, ശ്രീറാം , അധിഷ് ദാമോദരന്‍, ഡോ ഷിനു മോഹന്‍, ജോഹന്‍ സാം ജോബി, മാസ്റ്റര്‍ വൈഭവ് സുരേഷ് ജിതേന്ദ്രന്‍, സുചിത്ര, സന്ധ്യാ രമേശ് എന്നിവരുമെത്തുന്നു.
‘ഹൗഡിനി’യില്‍ നായികയായി ജലജയുടെ മകള്‍
