Posted inഓട്ടോമോട്ടീവ്

വിന്‍ഡ്സര്‍ ഇവിയുടെ ടാക്‌സി പതിപ്പ്

എംജി മോട്ടോര്‍ ഇന്ത്യ വിന്‍ഡ്സര്‍ ഇവിയുടെ ടാക്‌സി പതിപ്പ് പുറത്തിറക്കി. കമ്മ്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫ്‌ലീറ്റ് വേരിയന്റിന് 13.49 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില, ഇതു കൂടാതെ ബാസ് ( ബാറ്ററി ആസ് എ സര്‍വ്വീസ്) സ്‌കീമിലും ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ബേസ് വേരിയന്റിന് 14.10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. സിംഗിള്‍ ചാര്‍ജില്‍ 360 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച് അവകാശപ്പെടുന്ന 38 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് വിന്‍ഡ്സര്‍ ഇവി കമ്മ്യൂട്ട് വേരിയന്റിന് കരുത്ത് […]

Posted inപുസ്തകങ്ങൾ

ചന്ദ്രായനം

ഭാരതത്തിന്റെ പ്രഥമ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്ത മൗര്യന്റെ ജീവിതത്തിലെ അവസാന നാളുകളെയും അദ്ദേഹത്തിന്റെ ആത്മീയ പരിവര്‍ത്തനത്തെയും അടയാളപ്പെടുത്തുന്ന ചരിത്ര നോവലാണിത്. രക്തച്ചൊരിച്ചിലുകളിലൂടെ പടുത്തുയര്‍ത്തിയ സാമ്രാജ്യം ഉപേക്ഷിച്ച്, ജൈനമുനി ഭദ്രബാഹുവിനെ പിന്തുടര്‍ന്ന് ദക്ഷിണദേശത്തേക്ക് തീര്‍ത്ഥാടനം നടത്തുന്ന ചന്ദ്രഗുപ്തനെയാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഉന്നതിയില്‍ നിന്ന് ‘പ്രഭാചന്ദ്രന്‍’ എന്ന പേരില്‍ ഒരു സന്യാസിയായി മാറുന്ന അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷങ്ങളും തത്ത്വചിന്തകളുമാണ് നോവലിന്റെ പ്രമേയം. ‘ചന്ദ്രായനം’. സുനില്‍കുമാര്‍ കെ.ആര്‍. ഡിസി ബുക്‌സ്. വില 252 രൂപ.

Posted inആരോഗ്യം

തണ്ണിമത്തനിലെ വ്യാജന്മാരെ തിരിച്ചറിയാം

ഡിമാന്‍ഡ് കൂടിയതോടെ വിപണിയില്‍ തണ്ണിമത്തന് വ്യാജന്മാരും ഇറങ്ങിയിട്ടുണ്ട്. കൃത്രിമമായി തണ്ണിമത്തന്റെ വലിപ്പവും നിറവും കൂട്ടിയാണ് വ്യാജ തണ്ണിമത്തന്‍ വിപണിയിലിറങ്ങുന്നത്. തണ്ണിമത്തന്റെ ഉള്‍ഭാഗത്തിന് നല്ല ചുവപ്പ് നിറം കിട്ടാന്‍ രാസവസ്തുക്കള്‍ കുത്തിവയ്ക്കാം. ഇത് സ്ഥിരീകരിക്കാന്‍ ഒരു പഞ്ഞി തണ്ണിമത്തന്റെ ഉള്‍ഭാഗത്ത് ഒന്ന് അമര്‍ത്തി വയ്ക്കുക. പഞ്ഞിയുടെ നിറം ചുവപ്പാക്കുന്നുണ്ടെങ്കില്‍ അത് വ്യാജനാണ്. വെള്ളം ഉപയോഗിച്ച് തണ്ണിമത്തന്റെ വ്യാജനെ കണ്ടെത്താം. ഒരു ഗ്ലാസില്‍ കുറച്ച് വെള്ളം എടുത്ത ശേഷം തണ്ണിമത്തന്റെ ഉള്‍ഭാഗത്തു നിന്ന് കുറച്ച് കഷണങ്ങള്‍ മുറിച്ച് ഗ്ലാസിലെ വെള്ളത്തിലേക്ക് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

2024 ന് ശേഷം ആദ്യമായി കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ്. ‎ ‎വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ തുടങ്ങുമെന്നും വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി വി എൻ വാസവൻ. അതേ സമയം മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ‎ ‎തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

‎വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ തുടങ്ങുമെന്ന് മന്ത്രി വി എൻ വാസവൻ

‎വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ തുടങ്ങുമെന്നും വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി വി എൻ വാസവൻ. ഒളിമ്പിക്സിൽ അടക്കം നടത്തുന്നതുപോലെ വർണ്ണാഭമായ രീതിയിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു തലയുടെ ഭാഗവും കൈയ്യുടെ ഭാഗങ്ങളുമാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ അപ്പുറത്തുള്ള പറമ്പിൽ നിന്നാണ് തലയുടെ ഭാഗം കണ്ടെത്തിയത്. ഒരു കിലോമീറ്റർ അകലെ നിന്നാണ് കൈയ്യുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ തെരുവുനായ്ക്കൾ കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. മുണ്ടത്തികോട്ടെ പാട ശേഖരങ്ങളിൽ രണ്ടിടത്തുനിന്ന് കൂടി ചെറിയ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊലീസിനെതിരായ മുദ്രാവാക്യത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

പൊലീസിനെ പോടാ പുല്ലേ പൊലീസേ എന്ന് മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടുള്ള  വിമർശനത്തിന് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രിലേഖ. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ പോടാ, പുല്ലേ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ,പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നതെന്നും അവർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനെതിരെ ആണവായുധം ഉപയോഗിക്കില്ലെന്ന് ട്രംപ്

ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്‍റെ സൈനിക ശക്തിയെ അമേരിക്ക പൂർണ്ണമായും തകർത്തിട്ടുണ്ടെന്നും അതിനാൽ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും, ഒരു രാജ്യവും ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. അരുൺ രാജേന്ദ്രന് പുറമെ ടോം കുര്യാക്കോസ്, യാസർ കെ.പി, സോണി പനംതാനം, ശരത് പിള്ള, രാഹുൽ ജോൺ സി എന്നീ വ്യക്തികൾക്കും കെ.എസ്.യു കാഞ്ഞിരംകുളം യൂണിറ്റ്, യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്നീ ഫേസ്ബുക്ക് ഐഡികൾക്കുമെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ്  കേസെടുത്തിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ അന്വേഷണത്തിന് നിർദ്ദേശം

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോസ്റ്റ് ഗാഡിൻ്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല. കോസ്‌റ്റ് ഗാർഡിൻ്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലെന്ന് കോസ്‌റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും, മേഘങ്ങൾ കൂടിയപ്പോൾ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും കോസ്‌റ്റ് ഗാർഡ് വിശദീകരിക്കുന്നു. […]