ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് വിജയം. 10212 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. തോമസ് ഉണ്ണിയാടൻ 66282 വോട്ടുകളാണ് നേടിയത്. അതേസമയം, മുൻ മന്ത്രി കൂടിയായിരുന്ന ഡോ. ആർ. ബിന്ദു 56070 വോട്ടാണ് നേടിയത്. എൻഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറകുളം 27167 വോട്ടുകളും നേടി. വിവിധ മണ്ഡലങ്ങളില്‍ മന്ത്രിമാരടക്കം ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കാണാൻ സാധിച്ചത്. ആർ. ബിന്ദുവിന്റെ കാര്യവും മറിച്ചായിരുന്നില്ല.
ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് വിജയം
