Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂരിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

കണ്ണൂർ കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിൽ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിന് ക്ഷേത്ര ഭാരവാഹികളായ 10 പേർക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ പി ശശികലയ്ക്ക് മറുപടിയുമായി അബിൻ വർക്കി

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കി. നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല, കേട്ടിരുന്ന വിശ്വാസികൾക്കോ ജനങ്ങൾക്കോ കുഴപ്പമില്ല. കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാൻ നിൽക്കുന്ന ചില കോമരങ്ങൾക്കാണ് കുഴപ്പമെന്ന് അബിൻ വർക്കി വിമർശിച്ചു. നല്ല ഒന്നാം തരം സദ്യ തൂശനിലയിൽ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അതിന്റെ അറ്റത്ത് അല്പം നായ കാഷ്ടം വച്ചാൽ എന്തായിരിക്കും അവസ്ഥ. അതാണ് കേരളത്തിലെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

തിരുവനന്തപുരം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍. തലശേരി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഡോക്ടര്‍ എം കെ റാം, ഡോക്ടര്‍ കെ ടി സംഗീത നമ്പ്യാര്‍ എന്നിവരാണ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

തൃശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സുരേഷ് ഗോപി എംപി ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ചു. നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് സുരേഷ് ഗോപി തന്‍റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു. മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് മുഖേനയാണ് ധനസഹായം നൽകുക. ​

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 23, വ്യാഴാഴ്ച

  മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താന്‍ ധാരണയായി. സാധാരണ ഒരു മണിക്കൂര്‍ നേരമുള്ള കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനിച്ചു. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകള്‍ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂര്‍ കളക്ടറേറ്റില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സംയുക്ത പരിശോധനയില്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന ഭാഗത്ത് നിന്ന് നാല് ശരീര ഭാഗങ്ങള്‍ കൂടി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. സാധാരണ ഒരു മണിക്കൂർ നേരമുള്ള കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ‎ ‎മുണ്ടത്തിക്കോട് സംയുക്ത പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തിയെന്ന് കമ്മീഷണര്‍ നകുല്‍ […]

Posted inബിസിനസ്സ്

സ്വര്‍ണം, വെള്ളി വിലയില്‍ ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ താഴ്ന്ന് 14,075 രൂപയായി. ഒരു പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 90 രൂപ താഴ്ന്ന് 11,565 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 9,005 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ […]

Posted inടെക്നോളജി

പ്രീപെയ്ഡ് നിരക്കുകള്‍ ഉയര്‍ത്തി എയര്‍ടെല്‍

ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളില്‍ ഒരാളായ ഭാരതി എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ ഉയര്‍ത്തി. ജനപ്രിയമായിരുന്ന 84 ദിവസത്തെ പ്ലാന്‍ പരിഷ്‌കരിച്ചു. മുമ്പ്, ഈ പ്ലാന്‍ 859 ന് ലഭ്യമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിന്റെ വില 899 ആയി വര്‍ദ്ധിപ്പിച്ചു. കൂടാതെ, കമ്പനി 799 പ്ലാനും നീക്കം ചെയ്തു. ഉപയോക്താക്കള്‍ക്ക് ഇപ്പോഴും പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ ലഭിക്കുന്നു. എന്നാല്‍ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമായി തുടരും. […]

Posted inവിനോദം

ഐ.എം വിജയന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്

ഇന്ത്യന്‍ ഫുട്‌ബോള്‍ സൃഷ്ടിച്ച എക്കാലത്തേയും മികച്ച ഫോര്‍വേഡുകളില്‍ ഒരാളായ ഐ.എം വിജയന്റെ ഐതിഹാസിക ജീവിതകഥ വെള്ളിത്തിരയിലേക്ക്. പകര്‍ത്തുന്നത് പ്രമുഖ സംവിധായകന്‍ ഒമര്‍ ലുലുവാണ്. ഏപ്രില്‍ 26-ന് പൂരം നാളില്‍ തൃശൂരില്‍ വെച്ചാണ് പടത്തിന്റെ ഔദ്യോഗിക ലോഞ്ചിങ്. കന്നഡയിലെ പ്രമുഖ നിര്‍മ്മാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് പടം നിര്‍മ്മിക്കുന്നത്. കന്നഡയിലും മലയാളത്തിലും ഉള്‍പ്പടെ വിവിധ ഭാഷകളില്‍ വരുന്ന ചിത്രത്തില്‍ വിജയനായി വേഷമിടുന്നത് ആരെന്നത് രഹസ്യമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും 26-ന് ഉണ്ടാകും. […]

Posted inവിനോദം

ജയസൂര്യ ചിത്രം ‘മായന്‍: ചാപ്റ്റന്‍ വണ്‍’

മമ്മൂട്ടി നായകനായെത്തിയ ‘കളങ്കാവലി’നുശേഷം ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘മായന്‍: ചാപ്റ്റന്‍ വണ്‍’. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ചിത്രം ഡാര്‍ക് ത്രില്ലറാകും. സിനിമയുടെ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തു. അദൃശ്യശക്തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ വേഷമിടുന്നു. അടുത്ത മാസം ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ ആരംഭിക്കും. യൂറോപ്യന്‍ രാജ്യങ്ങളും ലൊക്കേഷനാകും. റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയസൂര്യ, […]