gst

 

ഏപ്രില്‍ മാസത്തെ ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ്. 2.42 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.7 ശതമാനമാണ് വര്‍ധന. 2025 ഏപ്രിലില്‍ രേഖപ്പെടുത്തിയ 2.37 ലക്ഷം കോടി രൂപയായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം. ഏപ്രിലിലെ റെക്കോഡ് നേട്ടത്തിന് പിന്നില്‍ ഇറക്കുമതി വരുമാനത്തിന് നിര്‍ണായക പങ്കുണ്ട്. മൊത്തം ഇറക്കുമതി വരുമാനം 57,580 കോടി രൂപ. വളര്‍ച്ചാനിരക്ക് 25.8 ശതമാനം. മൊത്തം ആഭ്യന്തര വരുമാനം 1,85,000 കോടി രൂപ. വളര്‍ച്ചാനിരക്ക് 4.3 ശതമാനം. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ മികച്ച നേട്ടമുണ്ടാക്കി. ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടായി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *