എമര്‍ജന്‍സി അലര്‍ട്ട് സംവിധാനം പരീക്ഷിച്ച് ഇന്ത്യ. മൊബൈല്‍ ഫോണില്‍ വാണിങ് ടോണും ‘അങ്ങേയറ്റം ഗൗരവതരമായ മുന്നറിയിപ്പ്’ എന്ന സന്ദേശം എത്തി. എമര്‍ജന്‍സി ദുരന്തങ്ങള്‍ ഉണ്ടാകുകയോ അടിയന്തര സാഹചര്യം നേരിടുകയോ ചെയ്യുന്ന സമയത്ത് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യ തയ്യാറാക്കിയ സംവിധാനമാണിത്. പല ഫോണുകളിലും അലാറം മുഴങ്ങുകയും ഫോണ്‍ സൈലന്റ് മോഡില്‍ ആയിരുന്നിട്ടും സ്‌ക്രീനില്‍ സന്ദേശം വ്യക്തമായി കാണുകയും ചെയ്തു. ഭൂകമ്പം, പ്രളയം, ചുഴലിക്കാറ്റുകള്‍, മിന്നല്‍, ഗ്യാസ് ചോര്‍ച്ച, മറ്റ് അപകടങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത് വളരെ പ്രയോജനപ്പെടുന്നു. സാധാരണ എസ്.എംഎസില്‍ നിന്ന് വ്യത്യസ്തമായി സെല്‍ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം. ഓരോ ഫോണ്‍ നമ്പറിലേക്കും സന്ദേശങ്ങള്‍ ഒന്നൊന്നായി അയക്കുന്നതിന് പകരം ടവറുകള്‍ക്ക് പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ഒരേ മുന്നറിയിപ്പ് സന്ദേശം കൈമാറാന്‍ കഴിയും.
എമര്‍ജന്‍സി അലര്‍ട്ട് സംവിധാനം പരീക്ഷിച്ച് ഇന്ത്യ
