കൊട്ടാരക്കരയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന് വിജയം. കെഎൻ ബാലഗോപാൽ 63926 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി പി ആയിഷ പോറ്റി 62914 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ആർ രശ്മി 20664 വോട്ടുകളും നേടി. യുഡിഎഫിന് വലിയ പ്രതീക്ഷ നൽകി മുന്നണി മാറിയെത്തിയ പി ആയിഷ പോറ്റി ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ബാലഗോപാൽ മണ്ഡലം നിലനിർത്തിയത്.
കൊട്ടാരക്കരയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കെഎൻ ബാലഗോപാലിന് വിജയം
