കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനെതിരെ 265 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. അവസാനഘട്ടം വരെയും മുന്നിൽ നിന്ന കടകംപള്ളിയെ പിന്നിലാക്കി മുരളീധരന്റെ ലീഡ് ഉയരുകയായിരുന്നു. കടകംപള്ളി 44164 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ശരത്ചന്ദ്ര പ്രസാദ് 34204 വോട്ടും നേടി.
കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ വി മുരളീധരന് വിജയം
