കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബി ഡി എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിനോട് നിലപാട് തേടി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ഡോ. റാം മുൻകൂർ ജാമ്യഅപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. മെയ് 15 നകം പൊലീസ് മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിനോട് നിലപാട് തേടി
