വാട്‌സാപ്പില്‍ മെസേജ് തിരയാന്‍ ഇനി നീണ്ട സ്‌ക്രോളിങ് വേണ്ട. വാട്‌സാപ്പില്‍ ചാറ്റുകള്‍ നിറയുമ്പോള്‍ ആവശ്യമുള്ള മെസേജ് കണ്ടു പിടിക്കുന്നതിന് ഏറെ നേരം സ്‌ക്രോള്‍ ചെയ്യേണ്ടിയും വരും. ഇതൊഴിവാക്കി ഫാമിലി ഗ്രൂപ്പ്, സ്‌കൂള്‍ ഗ്രൂപ്പ്, ജോലി സംബന്ധമായ ഗ്രൂപ്പുകള്‍ ഇങ്ങനെ സമാന സ്വഭാവമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഒരുമിച്ച് കാണാന്‍ വാട്‌സാപ്പില്‍ ഒരുക്കിയിരിക്കുന്ന ഫീച്ചറാണ് കസ്റ്റംസ് വാട്‌സാപ്പ്. ഇതിനായി വാട്‌സാപ്പ് ചാറ്റ് ടാബ് തുറക്കുക. ചാറ്റ് ലിസ്റ്റ് കാണുന്നതിന് താഴേക്ക് സ്വയ്പ് ചെയ്യുക. ഫാമിലി, സ്‌കൂള്‍, ജോലി സംബന്ധമായി ചാറ്റ് ലിസ്റ്റുകള്‍ തയാറാക്കുക. ഇനി ഓരോ ലിസ്റ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ ചാറ്റ് ലിസ്റ്റില്‍ ആഡ് ചെയ്യാം. ഇനി മെസേജുകള്‍ക്കായി വാട്‌സാപ്പില്‍ നീണ്ട സ്‌ക്രോളിങ് നടത്തേണ്ട. പകരം മെസേജിന്റെ സ്വഭാവം അനുസരിച്ച് അനുബന്ധ ചാറ്റ് ലിസ്റ്റില്‍ കയറിയാല്‍ മതി. കസ്റ്റംസ് വാട്‌സാപ്പ് വാട്‌സാപ്പിലെ മെസേജുകളുടെ എണ്ണം കുറക്കില്ല. പക്ഷേ മെസേജുകളുടെ നീണ്ട നിര ഒഴിവാക്കാന്‍ സഹായിക്കും.
