താരക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ നാരായണന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘റിവോള്‍വര്‍ റിങ്കോ’ മെയ് എട്ടിന് തീയറ്ററുകളിലെത്തും. സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ മനസ്സില്‍ ആരാധിക്കുന്ന കുട്ടികള്‍ക്കൊപ്പം അവരുടെ സ്വപ്നങ്ങള്‍ സാധ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരനായ പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാന്‍, ധ്യാന്‍ നിരഞ്ജന്‍, ആദിശേഷ്, വിസാദ്, ആവണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കുട്ടിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു, ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അന്‍ഷ മോഹന്‍, മറീന മൈക്കിള്‍, അഞ്ജലി നായര്‍, ഷൈനി സാറ, ആതിനാട് ശശി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
