2026ലെ ഇന്‍കം ടാക്‌സ് ചട്ടങ്ങള്‍ പ്രകാരം പോസ്റ്റ് ഓഫീസിലെ നിക്ഷേപം, പിന്‍വലിക്കല്‍, പുതിയ അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ എല്ലാ പ്രധാന ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ നിക്ഷേപങ്ങള്‍ക്കായി ഇനി മുതല്‍ ഫോം 97 പൂരിപ്പിച്ചു നല്‍കണം. അപേക്ഷകന്റെ പേര്, വിലാസം, ഇടപാടിന്റെ തുക, സ്വഭാവം എന്നിവ ഫോമില്‍ വ്യക്തമാക്കണം. കൂടാതെ തിരിച്ചറിയല്‍ രേഖകളും ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. പലിശ വരുമാനത്തിന് ടി.ഡി.എസ് പിടിക്കുന്നത് ഒഴിവാക്കാന്‍ ഇനി മുതല്‍ ഫോം 121 ആണ് ഉപയോഗിക്കേണ്ടത്. നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധിയിലുള്ളവര്‍ ഓരോ സാമ്പത്തിക വര്‍ഷവും ഈ ഫോം സമര്‍പ്പിക്കണം. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്‌സ് ചട്ടങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്.
പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ക്ക് ഇനി പാന്‍ നിര്‍ബന്ധം
