മെയ് മാസത്തില്‍ വെര്‍ണ, എക്സ്റ്റര്‍, ഓറ എന്നിവയ്ക്ക് 55,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്ത് ഹ്യുണ്ടായി. വെര്‍ണയ്ക്ക് 55,000 രൂപ വരെ കിഴിവുണ്ട്. ശക്തമായ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറിനും പേരുകേട്ടതാണ് ഈ സെഡാന്‍. വില 10.98 ലക്ഷം മുതല്‍ 18.25 ലക്ഷം വരെയാണ്. പഴയ സ്റ്റോക്കായ എക്സ്റ്ററിന് കമ്പനി 40,000 രൂപ വരെയാണ് കിഴിവുകള്‍. പുതിയ യൂണിറ്റുകള്‍ക്ക് 35,000 രൂപ വരെ കിഴിവുകള്‍ ലഭ്യമാണ്. ആഡംബരപൂര്‍ണ്ണമായ ക്യാബിന്‍, ശക്തമായ സവിശേഷതകള്‍, സുഗമവും പരിഷ്‌കൃതവുമായ പെട്രോള്‍ എഞ്ചിന്‍ എന്നിവ ഇതിന്റെ സവിശേഷതയാണ്. വില 5.80 ലക്ഷം മുതല്‍ 9.42 ലക്ഷം വരെ. ഓറയുടെ പെട്രോള്‍ വേരിയന്റിന് 15,000 രൂപ വരെയും സിഎന്‍ജി പതിപ്പിന് 10,000 വരെയും കിഴിവുകള്‍ ലഭ്യമാണ്. പരിഷ്‌കരിച്ച എഞ്ചിനും സുഖകരമായ ഡ്രൈവിംഗും ഈ സെഡാന്‍ വാഗ്ദാനം ചെയ്യുന്നു. ആറ് ലക്ഷം മുതല്‍ 8.54 ലക്ഷം വരെ വില.
