വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്തും. സത്യപ്രതിജ്ഞ ഈമാസം 10ന് ശേഷമായിരിക്കും എന്നാണ് വിവരം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും. കെ സി വേണുഗോപാല്‍, വി ഡി സതീശന്, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയില്‍. മുഖ്യമന്ത്രി ആരെന്നതടക്കം ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്നശേഷം സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കും.
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം ഉണ്ടായേക്കും
