മാന്ത്രികശംഖില്‍ നിന്നുംപൊഴിയുന്ന മധുരസംഗീതം പോലെ കേള്‍ക്കാന്‍ ഇമ്പമേറിയവയാണ് ഈറോഡ് ശര്‍മ്മിളയുടെ കഥകള്‍. അറിവും കൗതുകവും ഭാവനയും കുഞ്ഞുമനസ്സുകളില്‍ അതിരില്ലാതെ പെയ്യുന്ന കഥകളില്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ആഹ്വാനം അതിശക്തമായി അന്തര്‍ലീനമായിട്ടുണ്ട്. സകലജീവജാലങ്ങളോടുമുള്ള അനുകമ്പയും സ്‌നേഹവും തന്നെയാണ് ഈറോഡ് ശര്‍മ്മിളയുടെ കഥകളുടെ ആത്മാവെന്ന് മൊഴിമാറ്റത്തിലൂടെ പി. വി സുകുമാരനും സാര്‍ത്ഥകമാക്കിയിരിക്കുന്നു. അന്‍പരശിയുടെ സങ്കടം ഉള്‍പ്പെടെ കുട്ടികള്‍ക്ക് ഏറെയിഷ്ടമാവുന്ന ഒന്‍പത് കഥകളുടെ സമാഹാരം. ‘അന്‍പരശിയുടെ സങ്കടം’. ജിവി ബുക്‌സ്. വില 161 രൂപ.
