തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ തുടക്കത്തിൽ നടൻ വിജയിന്റെ ടിവികെ. 234 മണ്ഡലങ്ങളിൽ 92 ഇടത്ത് ടിവികെ ലീഡ് ചെയ്യുന്നു. ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.
