തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു. നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോർട്ടം ചെയ്തുവെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. 15 ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ് മോർട്ടം ചെയ്യാനുള്ളത്, തുടർന്ന് ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തും. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള മെഡിക്കൽ കോളജ് സംവിധാനം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും 4 സ്ഥലത്ത് കൺഡ്രോൾ റൂം ആരംഭിച്ചുവെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 22, ബുധനാഴ്ച
തൃശൂരില്‍ കണ്ണീര്‍പ്പൂരം. മുണ്ടത്തിക്കോട് പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. എട്ടു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള 13 പേരില്‍ 70 ശതമാനം പൊള്ളലേറ്റ ആറു പേരുടെ നില ഗുരുതരമാണ്. നാല്‍പതോളം തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരിക്കേ വൈകിട്ട് മൂന്നരയോടെയാണു സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിനു തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിനുള്ള കുഴിമിന്നികളും അമിട്ടുകളും അടക്കമുള്ളവയാണു പൊട്ടിത്തെറിച്ചത്. വെടിക്കെട്ട് നിര്‍മാണം നടന്നിരുന്ന അഞ്ചു ഷെഡുകളിലും തീ പടര്‍ന്നു. പന്തലങ്ങാട്ട് സതീഷാണ് വെടിക്കെട്ടു കരാറുകാരന്‍. […]
തൃശ്ശൂർ വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശ്ശൂർ വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ സഹായധനം നൽകുമെന്നും മോദി അറിയിച്ചു.തൃശൂരിലെ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വാർത്തയറിഞ്ഞതിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’. പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
രാത്രി വാർത്തകൾ
തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോട നം നടന്ന സംഭവത്തിൽ ഇതുവരെ ലഭിച്ചത് 9 പേരുടെ മൃതദേഹമാണ്. അപകടസ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ഭാഗങ്ങളായതിനാൽ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. നിലവിൽ 13 പേർ മെഡിക്കൽ കോളേജിലെ ബേണിംഗ് ഐസിയുവിൽ ചികിത്സയിലാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ഐസിയുവിലുള്ള 13ൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ […]
‘കറുത്തച്ചന്‍ ഊട്ട്’ സിനിമയാകുന്നു
ജയസൂര്യ നായകനാക്കി കളങ്കാവല്‍ ഫെയിം ജിതിന്‍ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കര്‍മ്മം,കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിര്‍വഹിച്ചു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മുജീബ് മജീദ് നിര്‍വ്വഹിക്കുന്നു. ഓര്‍ഡിനറി,അനാര്‍ക്കലി,ഉടന്‍ റിലീസാകുന്ന കാളിയന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിന്റെ പിന്നിലുമുള്ളത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്ന് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. […]
ഏറ്റവുമുയര്‍ന്ന എണ്ണ കയറ്റുമതിയുമായി യുഎസ്
രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവുമുയര്‍ന്ന എണ്ണ കയറ്റുമതിയുമായി യുഎസ്. ഇറാനെതിരായ യുഎസ് ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ യുഎസില്‍നിന്നുള്ള എണ്ണയ്ക്ക് രാജ്യാന്തര വിപണിയില്‍ ആവശ്യം കുതിച്ചുയരുകയായിരുന്നു. യുഎസിന്റെ എണ്ണ കയറ്റുമതിയുടെ തോത് ഇറക്കുമതിയെ വൈകാതെ മറികടക്കും. ക്രൂഡ് ഓയില്‍ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം പ്രതിദിനം 66,000 ബാരലായി കുറഞ്ഞെന്ന് യുഎസ് പറയുന്നു. 2001 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കയറ്റുമതി പ്രതിദിനം 52 ലക്ഷം ബാരലില്‍ എത്താനാണ് സാധ്യത. കഴിഞ്ഞ 7 […]
ഒപ്പോയെത്തി, 12 മണിക്കൂര്‍ വരെ വെള്ളത്തിലിടാം!
ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സീരീസായ എഫ്33 സീരീസിലെ എഫ്33 പ്രൊ 5ജി, എഫ്33 5ജി എന്നീ മോഡലുകള്‍ കേരളത്തിലും വില്‍പനയ്ക്കെത്തി. പതിനായിരത്തിലധികം തവണ വെള്ളത്തില്‍ മുക്കിയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കിയ ഈ ഫോണ്‍, 12 മണിക്കൂര്‍ വരെ വെള്ളത്തിനടിയില്‍ കിടന്നാലും കേടുപാടുകള്‍ സംഭവിക്കാത്ത രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. മഴ, പൂള്‍സൈഡിലെ വെള്ളം തെറിക്കല്‍, ആവി, ക്ലീനിംഗ് ലോഷനുകള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 36 തരം വെല്ലുവിളികളെ ചെറുക്കാന്‍ ഈ ഫോണിന് കഴിയും. 50 മെഗാപിക്സലിന്റെ […]
‘വാഴ 2’ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ട്രെയ്‌ലര്‍
നവാഗതരുമായി എത്തി വിസ്മയ വിജയം നേടി മുന്നേറുന്ന ‘വാഴ 2’ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അതേസമയം ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയും മറികടന്ന് കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസും ചിത്രം ഇതിനകം നേടി. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് ആകുമോ ചിത്രം എന്നതാണ് സിനിമാലോകം ആകാംക്ഷയോടെ നോക്കുന്നത്. ലോകയാണ് നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ്. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഒരേയൊരു മലയാള […]
ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി റെനോ ഡസ്റ്റര്‍
ബിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി റെനോ ഡസ്റ്റര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32 പോയിന്റില്‍ 30.49 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 49ല്‍ 45 പോയിന്റും നേടിയാണ് പുതു ഡസ്റ്റര്‍ സുരക്ഷ ഉറപ്പിച്ചത്. ഡസ്റ്ററിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഈ 5 സ്റ്റാര്‍ സുരക്ഷ ലഭിക്കും. മുന്നിലെ കൂട്ടിയിടി പരീക്ഷണത്തില്‍ സാധ്യമായ 16 പോയിന്റില്‍ 14.49 പോയിന്റാണ് പുതു തലമുറ ഡസ്റ്റര്‍ നേടിയത്. വശങ്ങളിലെ ഇടി പരീക്ഷയില്‍ സാധ്യമായ 16 പോയിന്റും ഡസ്റ്റര്‍ നേടി. […]
ഗോള്‍ഡന്‍ റോഡ്
പുരാതന യുറേഷ്യയുടെ ഹൃദയഭാഗമെന്ന നിലയില്‍ ഇന്ത്യക്കുണ്ടായിരുന്ന, പലപ്പോഴും വിസ്മരിക്കപ്പെട്ടുപോയ ആ സ്ഥാനത്തെ ഉയര്‍ത്തിക്കാട്ടാന്‍ വില്യം ഡാല്‍റിമ്പിള്‍ തന്റെ ജീവിതകാലം മുഴുവന്‍ നീണ്ട ഗവേഷണങ്ങളെ പ്രയോജനപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ അങ്കോര്‍ വാട്ട് മുതല്‍ ചൈനയിലെ ബുദ്ധമതം വരെയും, റോമന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ സഹായിച്ച വ്യാപാരം മുതല്‍ ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന പൂജ്യം ഉള്‍പ്പെടെയുള്ള സംഖ്യാസമ്പ്രദായം വരെയും ഇന്ത്യ അതിന്റെ പുരാതന ലോകത്തിന്റെ സംസ്‌കാരത്തെയും സാങ്കേതികവിദ്യയെയും പരിവര്‍ത്തനം ചെയ്തു, ഒപ്പം ഇന്ന് നമ്മള്‍ കാണുന്ന […]
