ജോജു ജോര്‍ജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്സ് ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം 98 ദിവസങ്ങള്‍ എടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. എ.കെ. സാജനാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ജോജുവിനൊപ്പം ആക്ഷന്‍ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അര്ജുന് അശോകന്, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യന്, കോട്ടയം രമേശ്, ദീപക് പറമ്പോല്‍, അസീസ് നെടുമങ്ങാട്, സുകന്യ, വിന്‍സി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
വരവ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
