water

ചൂടും ഈര്‍പ്പവും പൊടിക്കാറ്റും ശക്തമായതിനാല്‍ വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പനി, ചുമ, തൊണ്ടവേദന, ചെങ്കണ്ണ്, തലവേദന, അമിതമായ തളര്‍ച്ച, ക്ഷീണം, വൃക്ക രോഗങ്ങള്‍, അലര്‍ജി ഇവയൊക്കെയാണ് പൊതുവായ വേനല്‍ക്കാല രോഗങ്ങള്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ വിട്ടുമാറാത്ത രോഗമുള്ളവരില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മതിയായ വിശ്രമവും ഉറക്കവും ആവശ്യമാണ്. അലര്‍ജിയുള്ളവര്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ചെങ്കണ്ണിനെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കാലാവസ്ഥാ മാറ്റവും സമയം തെറ്റിയുള്ള ആഹാരക്രമവും ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും മൂത്രാശയ കല്ലിനും കാരണമാകും. വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ മൂത്രത്തിലെ അണുബാധയും പ്രതിരോധിക്കാം. ഒരു ദിവസം കുറഞ്ഞത് രണ്ടര ലീറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ചും വൈറ്റമിന്‍ സി അടങ്ങിയവ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവും കുറയ്ക്കണം. ചായ, തക്കാളി, കാബേജ് എന്നിവ ഒഴിവാക്കണം. കൊഴുപ്പും മധുരവും നിയന്ത്രിക്കണം. ചൂട് ശമിപ്പിക്കാന്‍ ജ്യൂസും പഴവര്‍ഗങ്ങളും കഴിക്കുന്നത് നല്ലതാണ്. മാംസാഹാരം കുറച്ചു മതി. അമിതമായാല്‍ യൂറിക് ആസിഡിന്റെ അളവ് കൂടും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *