ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 18 ശതമാനവും അറ്റാദായത്തില്‍ 45 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ആകെ വരുമാനം 1,182 കോടി രൂപയും ലാഭം 153 കോടി രൂപയുമായി. പ്രവര്‍ത്തന ലാഭം 253 കോടി രൂപ. കാസര്‍കോട് യൂണിറ്റ് ഒഴികെ 31% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭത്തില്‍ 181% എന്ന അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ് ആസ്റ്റര്‍ ലാബ്‌സ് ശൃംഖല നടത്തിയത്. ആസ്റ്റര്‍ മെഡ്‌സിറ്റി (കൊച്ചി) വരുമാനത്തില്‍ 16% വര്‍ധനയുണ്ടായി. 32.5% എന്ന മികച്ച ലാഭവിഹിതവും കൈവരിച്ചു. ആസ്റ്റര്‍ മിംസ് (കോഴിക്കോട്) 41% വളര്‍ച്ച രേഖപ്പെടുത്തി. ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡ് (ബംഗളൂരു) വരുമാനത്തില്‍ 15 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 38 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വരുമാനം 25 ശതമാനവും പ്രവര്‍ത്തനലാഭം 24.5 ശതമാനവും വളര്‍ന്നു. കേരളത്തില്‍ വരുമാനത്തില്‍ 21% വളര്‍ച്ചയുണ്ടായപ്പോള്‍ ആന്ധ്ര-തെലങ്കാന മേഖലയില്‍ പ്രവര്‍ത്തന ലാഭം 113% വര്‍ധിച്ചു.
