Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 21, ചൊവ്വാഴ്ച

        അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനില്‍ ഇറാനുമായുള്ള സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. ചര്‍ച്ച നാളത്തേക്കു മാറ്റാനും ചര്‍ച്ചയില്‍ നേരിട്ടോ വെര്‍ച്വലായോ പങ്കെടുക്കാനുമാണു ട്രംപിന്റെ പരിപാടി. എന്നാല്‍ ചര്‍ച്ചയ്ക്ക് ഇറാന്‍ എത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. വോട്ടെണ്ണല്‍ കഴിയുന്നതുവരെ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഏതു സാഹചര്യത്തിലാണ് മുറികള്‍ തുറക്കാന്‍ തീരുമാനിച്ചത് എന്നതില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിതിൻ രാജ് ആക്ഷൻ കൗൺസിൽ ഹർത്താലിന് ആഹ്വാനം ചെയ്തു

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. 52 ദളിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ  പോലീസ് അന്വേഷണം പരാജയമാണെന്ന് ആരോപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി

ചെങ്ങന്നൂർ പുലിയൂർ സ്വദേശി 74 കാരൻ യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ  മരുമകളുടെ പരാതിയിൽ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കൂടി വന്നാലേ കേസിൽ വ്യക്തത വരൂ. കഴിഞ്ഞ മാർച്ച് 20ന് മരിച്ച യേശുദാസിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. പുലിയൂർ പള്ളിയിലെ സെല്ലാര്‍ പൊളിച്ചായിരുന്നു നടപടി. വീട്ടിൽ വെച്ച് അവശനിലയിലായ യേശുദാസ് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. രക്തം ഛർദ്ദിച്ച് കൈവിരലുകൾ കരിനീലിച്ച നിലയിലായിരുന്നു എന്നാണ് മരുമകളുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടമായിരിക്കുമെന്ന് കെ മുരളീധരൻ

വയനാട്ടിൽ  ദുരന്ത ബാധിതർക്കായി സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ടെന്നും, ഉടൻ വീടുപണി തുടങ്ങുമെന്നും കെ മുരളീധരൻ. കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടമെന്നും, 100 വീടെന്ന വാഗ്ദാനം തങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാർ വീടുകളുടെ പണി പൂർത്തിയായിട്ടില്ല ഉദ്ഘാടനം എന്നുകേട്ടപ്പോൾ അത്ഭുതപ്പെട്ടുവെന്നും എന്നാൽ ഉദ്ഘാടനം അല്ല, രേഖ കൈമാറൽ നടത്തി എന്നാണ് ഇപ്പോൾ പറയുന്നതെന്നും മുരളീധരൻ വിമർശിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജേക്കബ് തോമസിനെതിരായ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിനിട്ട പിഴ സുപ്രീംകോടതി പിൻവലിച്ചു

അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ ആവശ്യത്തെ തുടർന്നു  മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിനിട്ട പിഴ സുപ്രീംകോടതി പിൻവലിച്ചു. 25,000 രൂപ പിഴയാണ് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി വിധിച്ചിരുന്നത്.  ഡ്രഡ്ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നെതർലൻഡ്‌സിൽനിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ അഴിമതി

വിജിലൻസിന്‍റെ ഓപ്പറേഷൻ എർത്ത് ഗാർഡിൽ വൻ ക്രമക്കേടും അഴിമതിയും കണ്ടെത്തി. സംസ്ഥാനത്തെ 72 ഓഫീസുകളിലും മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകിയ 360 സ്ഥലങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. മൈനിങ് ആന്‍റ്  ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെ പതിനാല് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. 4.69 ലക്ഷം രൂപയാണ് മണ്ണ് ഇടപാടുകാരിൽ നിന്നും അപേക്ഷകരിൽ നിന്നും ഇവർ യുപിഐ മുഖേന കൈപ്പറ്റിയത്.

Posted inബിസിനസ്സ്

ഐപിഒയ്‌ക്കൊരുങ്ങി പെര്‍ണോള്‍ഡ് റിക്കാര്‍ഡ്

ഷിവാസ് റീഗല്‍, അബ്സല്യൂട്ട് വോഡ്ക എന്നീ മദ്യ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളായ പെര്‍ണോള്‍ഡ് റിക്കാര്‍ഡ് സൗത്ത് ഏഷ്യ ഇന്ത്യയില്‍ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. റോയല്‍ സ്റ്റാഗ്, ബ്ലെന്‍ടേഴ്സ് പ്രൈഡ്, 100 പൈപ്പേഴ്സ്, റോയല്‍ സല്യൂട്ട് തുടങ്ങി പത്തോളം ബ്രാന്‍ഡുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്. 1,500ലേറെ ജീവനക്കാരും 24 നിര്‍മാണ യൂണിറ്റുകളും കമ്പനിക്ക് ഇന്ത്യയിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പെര്‍ണോള്‍ഡ് റിക്കാര്‍ഡിന്റെ കൈവശമുണ്ടായിരുന്ന ഇംപീരിയല്‍ ബ്ലൂ ബ്രാന്‍ഡിനെ തിലക്നഗര്‍ ഇന്‍ഡസ്ട്രീസിന് […]

Posted inടെക്നോളജി

ടിം കുക്ക് ഇനി ആപ്പിള്‍ സിഇഒ സ്ഥാനത്തില്ല!

15 വര്‍ഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് രാജിവയ്ക്കുന്നു. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാല്‍ ജോണ്‍ ടെര്‍നസ് ആപ്പിളിന്റെ പുതിയ സിഇഒ ആകും. ജോണ്‍ ടെര്‍ണസ് നിലവില്‍ ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് മേധാവിയാണ്. 25 വര്‍ഷത്തിലേറെയായി അദ്ദേഹം ആപ്പിളില്‍ സേവനമനുഷ്ഠിക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്റ്റീവ് ജോബ്സ് സ്ഥാനമൊഴിഞ്ഞ 2011 മുതല്‍ ടിം കുക്ക് കമ്പനിയെ നയിച്ചു വരികയായിരുന്നു. 65 കാരനായ കുക്ക് സെപ്റ്റംബര്‍ 1 ന് ജോണ്‍ ടര്‍ണറിന് സിഇഒ റോള്‍ കൈമാറും. […]

Posted inവിനോദം

ഹോംബാലെ ഫിലിംസിന്റെ ‘മഹാവതാര്‍ പരശുറാം’

പുതിയ പ്രൊജക്ട് പ്രഖ്യാപിച്ച് പ്രമുഖ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ്. പരശുറാം ജയന്തിയോടനുബന്ധിച്ചാണ് തങ്ങളുടെ പുതിയ പ്രൊജക്ടായ ‘മഹാവതാര്‍ പരശുറാം’ ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. രാജകുമാര, കെജിഎഫ്, കാന്താര, സലാര്‍, മഹാവതാര്‍ നരസിംഹ തുടങ്ങിയ വമ്പന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ക്കു ശേഷം ക്ലീം പ്രൊഡക്ഷന്‍സുമായി സഹകരിച്ച് കൊണ്ടാണ് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന മഹാവതാര്‍ പരശുറാം ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറില്‍ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാര കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, കാലാതീതമായ […]

Posted inവിനോദം

മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ പുതിയ ചിത്രം

മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ യുവനിരയെ അണിനിരത്തി സുവിന്‍ എസ്. സോമശേഖരന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ച്ച അങ്കമാലി ജോസ്പുരത്ത് ആരംഭിച്ചു. ടൊവിനോ തോമസ് നായകനായ ‘നടികര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സുവിനാണ്. പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ഐഎസ്‌സി ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കും വികാരവിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ഈ ചിത്രം ശക്തമായ കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നുണ്ട്. അര്‍ജ്ജുന്‍ അശോകനും റോഷന്‍ […]