സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനുശേഷം വിജയ് നായകനാകുന്ന ‘ജനനായകന്‍’ ചിത്രം മേയ് എട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. പൂര്‍ണസമയം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിലാണ് ജനനായകന്‍ ഒരുക്കിയിരിക്കുന്നത്. എച്ച്. വിനോദാണ് സംവിധാനം. അടുത്തിടെ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് ആശങ്കയുണ്ടാക്കിയിരുന്നു. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രധാന വില്ലനായി അഭിനയിക്കുന്നത്, പൂജ ഹെഗ്ഡെ നായികയായും എത്തുന്നു. ഇവരെ കൂടാതെ മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയാമണി, നരേന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിജയ് ചിത്രം ‘ജനനായകന്‍’ മെയ് എട്ടിന്
