സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ നിന്ന് ഒഴിവാക്കാം. ഗൂഗിള്‍ ആപ് തുറക്കുക, വലതുവശത്ത് മുകളിലായുള്ള പ്രൊഫൈല്‍ പിക്ചറില്‍ ടാപ് ചെയ്താല്‍ ഏറ്റവും താഴെ ‘റിസള്‍ട്ട്സ് എബൗട്ട് യൂ’ എന്ന ഓപ്ഷന്‍ കാണാം. ‘ടേണ്‍ ഓണ്‍ മോണിറ്ററിംഗ്’ എന്നയിടത്ത് പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കാം. ഒന്നിലേറെ ഫോണ്‍ നമ്പറുകള്‍, പേരുകള്‍, ഇമെയില്‍ ഉണ്ടെങ്കില്‍ അവയും നല്‍കാം.’ഐ കണ്‍ഫേം..’ നല്‍കി സേവ് ചെയ്യുക. ഇതോടെ ഒരു ഗൂഗിള്‍ സേര്‍ച്ചില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ കണ്ടാല്‍ ഗൂഗിള്‍ നിങ്ങള്‍ക്ക് ഇമെയില്‍ വഴി അലര്‍ട്ട് നല്‍കും. ഇമെയിലിലെ ലിങ്കില്‍ ക്ലിക് ചെയ്താല്‍ അതു റിവ്യൂ ചെയ്യാം. അതു ഗൂഗിള്‍ സേര്‍ച്ചിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ നിര്‍ദേശം നല്‍കാം. അതോടെ ഗൂഗിളില്‍ നിങ്ങളുടെ പേരും മറ്റും സേര്‍ച് ചെയ്യുന്നവര്‍ക്ക് സേര്‍ച് റിസള്‍ട്ടായി ഈ വിവരം ലഭിക്കില്ല. ഒഴിവാക്കേണ്ടതല്ലെങ്കില്‍ ‘മാര്‍ക്ക് ആസ് റിവ്യൂവ്ഡ്’ എന്ന ഓപ്ഷന്‍ നല്‍കാം.
ഗൂഗിള്‍ സേര്‍ച്ചില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ ഒഴിവാക്കാം
