തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിന് മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ റെക്കോഡ് നേട്ടം. വരുമാനം 443 കോടി രൂപയായി ഉയര്‍ന്നു. 43 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. ഇത് ചരിത്രത്തിലെ ഉയര്‍ന്ന ത്രൈമാസ ലാഭമാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് സാമ്പത്തികവര്‍ഷം 19.68 ശതമാനം വര്‍ധിച്ച് 33,772 കോടി രൂപയായി. നിക്ഷേപത്തില്‍ വാര്‍ഷിക വളര്‍ച്ച 16.42 ശതമാനമാണ്. നിക്ഷേപം 18,643 കോടി രൂപയായി ഉയര്‍ന്നു. മറ്റ് സ്വകാര്യ ബാങ്കുകള്‍ക്ക് സമാനമായി സ്വര്‍ണവായ്പ 71.41 ശതമാനം വളര്‍ന്നു. ആകെ വായ്പകള്‍ 15,129 കോടി രൂപയായി. വരുമാനം ഉയര്‍ന്നതിനൊപ്പം ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചതും ബാങ്കിന്റെ ലാഭത്തില്‍ പ്രതിഫലിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 103 കോടി രൂപയാണ്. തൊട്ടു മുന്‍വര്‍ഷം ലാഭം 67 കോടിയായിരുന്നു.
ധനലക്ഷ്മി ബാങ്കിന് റെക്കോഡ് നേട്ടം
