Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിൻ്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം. എല്ലാ സ്ഥാനാർത്ഥികളെയും രേഖാമൂലം അറിയിക്കുമെന്നും അതിന് ശേഷം മാത്രമേ സ്ട്രോങ്ങ് റൂം തുറക്കൂ എന്നും പാലക്കാട് ജില്ല കളക്ടർ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഇടത് നേതാക്കൾ

വനിത സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഇടത് നേതാക്കളുടെ നീക്കം. പരാതിയിൽ എന്തെങ്കിലും പ്രതികരണം കിട്ടിയിട്ടില്ലെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കി. ഔദ്യോഗിക മാധ്യമങ്ങൾ ദുര്യുപയോഗം ചെയ്താണ് പ്രസംഗം നടത്തിയതെന്നും പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് പരാതി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു

സംസ്ഥാനത്തെ കടുത്ത ചൂട് തുടരുന്നതിനാൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു. സാധാരണയെക്കാൾ മൂന്നു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട് ഉയർന്ന താപനില 40°C വരെയും കൊല്ലം 39°C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 37°C വരെയും , തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 21, ചൊവ്വ

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്നു വൈകുന്നേരം അവസാനിക്കുമെന്നും ഇന്നു സമാധാന കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ഇറാനില്‍ ബോംബുകള്‍ പൊട്ടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അണ്വായുധങ്ങള്‍ കൈവശംവയ്ക്കരുതെന്നാണ് യുഎസിന്റെ പ്രധാന ആവശ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്ത അമേരിക്കയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് അരാഗ്ച്ചി. കരാര്‍ ലംഘിച്ച് അമേരിക്ക തങ്ങളുടെ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍. പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ സ്ട്രോങ്ങ് […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു.തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.   സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് […]

Posted inബിസിനസ്സ്

1,000 കോടി പിന്നിട്ട് ഐപിഎല്‍ വരുമാനം

ഗെയിമിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വരുമാനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ഐപിഎല്‍ ഈ സീസണിലെ ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം ചരിത്രത്തില്‍ ആദ്യമായി 1,000 കോടി പിന്നിട്ടു. ഓണ്‍ലൈന്‍ ഫാന്റസി കമ്പനികള്‍ പിന്മാറിയ സ്ഥാനത്തേക്ക് ഫിന്‍ടെക്, റിന്യൂവബിള്‍ എനര്‍ജി, ടെക്നോളജി കമ്പനികള്‍ എത്തിയതാണ് വരുമാനം വര്‍ധിപ്പിച്ചത്. സഞ്ജു സാംസണ്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ എത്തിഹാദ് എയര്‍വെയ്സ് ആണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന സ്പോണ്‍സര്‍ നത്തിംഗ് മൊബൈല്‍ ആണ്. വിഡ ഇവി, ഹീറോ മോട്ടോര്‍കോര്‍പ്, ഡിപി […]

Posted inടെക്നോളജി

ഫെയ്സ് ലോക്ക് പൂര്‍ണമായും സുരക്ഷിതമല്ല!

ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫെയ്സ് ലോക്ക് പൂര്‍ണമായും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്സ് സ്‌കാനിങ് സംവിധാനം ഒരു സാധാരണ 2ഡി ചിത്രം ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്നു എന്നാണ് കണ്ടെത്തല്‍. സാംസങിന്റെ കഴിഞ്ഞ വര്‍ഷത്തെ ഗാലക്സി എസ് 25 സീരീസിലെ മുഴുവന്‍ ഫോണുകളും ഈ പരിശോധനയില്‍ പരാജയപ്പെട്ടു. മോട്ടറോള റേസര്‍ 50 അള്‍ട്രാ, മോട്ടോ ജി 75 5ജി, എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷന്‍, മോട്ടോ ജി56 5ജി, ജി86, എഡ്ജ് 40 നിയോ, മോട്ടോ ജി35, […]

Posted inവിനോദം

‘ജയിലര്‍ 2’ ഒടിടി റൈറ്റ്‌സ് വിറ്റത് 160 കോടിക്ക്!

തമിഴകവും മലയാളവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ജയിലര്‍ 2’വിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയത് വന്‍ തുകയ്ക്ക്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസിനു മുന്നേ ഏകദേശം 160 കോടിക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ജയിലര്‍ 2വിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴകത്തെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഒടിടി ഡീലാണ് ഇത്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം […]