സങ്കീര്‍ണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്‌കാരമാണ് കോഹിനൂര്‍ മാലപൊട്ടിക്കല്‍. പ്രണയം, സൗഹൃദം, ചൂഷണം, പ്രതിരോധം, മരണം, പോരാട്ടം, അതിജീവനം തുടങ്ങി മനുഷ്യര്‍ പല സമയങ്ങളിലായി പല ഭാവങ്ങളില്‍ ആടിത്തീര്‍ക്കുന്ന ജീവിതപ്പകര്‍ച്ചകളെ അതിതീവ്രമായി പകര്‍ന്നുതന്ന് ഒരേ സമയം ഞെട്ടിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്യുന്ന പത്തു ചെറുകഥകള്‍ അടങ്ങിയ സമാഹാരം. അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘കോഹിനൂര്‍ മാലപൊട്ടിക്കല്‍’. അജിജേഷ് പച്ചാട്ട്. ഡിസി ബുക്‌സ്. വില 170 രൂപ.
കോഹിനൂര്‍ മാലപൊട്ടിക്കല്‍
