യുപിഐ ഇടപാടുകള്‍ക്കായി ബയോമെട്രിക് ഓതന്റിക്കേഷന്‍ സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. തങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈലിലാണ് ബാങ്ക് പുതിയ സേവനം തുടങ്ങിയത്. ഇനി മുതല്‍ ഓരോ തവണയും യുപിഐ പിന്‍ നല്‍കുന്നതിന് പകരം വിരലടയാളം അല്ലെങ്കില്‍ ഫെയ്‌സ് റെക്കഗ്നിഷന്‍ എന്നിവ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. 5,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. ഇതിന് മുകളിലുള്ള തുകയ്ക്ക് നിലവിലുള്ള യുപിഐ പിന്‍ തന്നെ നല്‍കേണ്ടി വരും. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും പരിഷ്‌കരിച്ച ഐമൊബൈല്‍ ആപ്പില്‍ ഈ സേവനം ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് പിന്‍ ഉപയോഗിച്ചോ ബയോമെട്രിക് രീതിയിലോ പണമടയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
ബയോമെട്രിക് സൗകര്യവുമായി ഐസിഐസിഐ ബാങ്ക്
