രാജ്യത്ത് പാന്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുള്ള വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുകയാണ്. ഇത് തിരിച്ചറിയാനായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് കൃത്യസമയത്ത് പരിശോധിക്കുക. ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ നിങ്ങള്‍ എടുക്കാത്ത വായ്പകള്‍ കാണുന്നുണ്ടോ, നിങ്ങളുടേതല്ലാത്ത വായ്പാ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. വായ്പാ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ വായ്പ നല്‍കിയ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ ബന്ധപ്പെട്ട് പരാതി നല്‍കുക. വായ്പയുമായി ബന്ധപ്പെട്ട കെവൈസി അടക്കമുള്ള എല്ലാ രേഖകളും ആവശ്യപ്പെടുക. നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കുക. അല്ലെങ്കില്‍, പൊലീസിലോ സൈബര്‍ സെല്ലിലോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. സിബില്‍ പോലുള്ള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളെ വിവരം അറിയിക്കുകയും വായ്പ വ്യാജമാണെന്ന് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുക. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ നിങ്ങളുടെ ബാങ്ക് പാസ്വേഡുകള്‍ മാറ്റുകയും സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുകയും ചെയ്യുക.
പാന്‍ കാര്‍ഡ് വായ്പാ തട്ടിപ്പുകള്‍ക്ക് തടയിടാം
