കൊല്ലം പുനലൂർ വെട്ടിത്തിട്ടയിൽ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കിയെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞു. സംഭവത്തെകുറിച്ച് സമിതി നേരിട്ട് അന്വേഷിക്കുമെന്നും ലിവിംഗ് വാട്ടേഴ്സ് സ്ഥാപനത്തിന് എതിരെ നടപടി ഉണ്ടാകുമെന്നും സ്ഥാപനത്തിലെ കുട്ടികളിൽ നിന്ന് മൊഴി എടുക്കുമെന്നും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞു. കേസിൽ സ്ഥാപനത്തിലെ പാചകക്കാരനായ ലൈജ, വാർഡൻ ടോം എന്നിവർ അറസ്റ്റിലായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു. പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചെന്നാണ് പരാതി.
പുനലൂരിൽ മോഷണം ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കിയെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി
