സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്. യുകെ ആസ്ഥാനമായുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് ബന്ധം മാത്രമുള്ള ഉപയോക്താക്കളില്‍ നിന്ന് മാറി വിവിധ സേവനങ്ങള്‍ തേടുന്ന ഉപയോക്താക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് വില്പന. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് കഴിഞ്ഞ വര്‍ഷം തങ്ങളുടെ പേഴ്സണല്‍ ലോണ്‍ ബിസിനസ് കൊട്ടക് മഹീന്ദ്ര ബാങ്കിന് വിറ്റിരുന്നു. ഏറ്റെടുക്കുന്ന കാര്‍ഡുകളുടെ 75 ശതമാനവും ഇന്ത്യയുടെ എട്ട് മുന്‍നിര സിറ്റികളില്‍ നിന്നുള്ളതാണ്. ഈ നഗരങ്ങളില്‍ ഫെഡറല്‍ ബാങ്കിന്റെ സാന്നിധ്യം ഇരട്ടിയാക്കാന്‍ ഏറ്റെടുക്കല്‍ വഴിയൊരുക്കും. ഏറ്റെടുക്കുന്ന പോര്‍ട്ട്‌ഫോളിയോ നിലവാരമുള്ളതും സജീവ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടേതുമാണ്. ഏറ്റെടുക്കുന്ന പോര്‍ട്ട്ഫോളിയോയില്‍ ഏകദേശം 4.5 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വരെ ഉള്‍പ്പെടുന്നു. ഫെഡറല്‍ ബാങ്കിന് നിലവില്‍ 8 ലക്ഷം നോണ്‍ കോ ബ്രാന്‍ഡഡ് കാര്‍ഡുകളും 13 ലക്ഷം കോ ബ്രാന്‍ഡഡ് കാര്‍ഡുകളുമുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്
