Screenshot 2026 05 02 12 41 36 624 com.android.chrome edit

ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടുമെന്നും അൻവറിന്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് എന്നാൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല. ആശയമത്സരം ആണ്. രാഷ്ട്രീയ പ്രവർത്തനം വ്യക്തിയോടുള്ള ശത്രുത അല്ല. വ്യക്തി അധിക്ഷേപം ഏതു രംഗത്തുള്ളവർ നേരിട്ടാലും മാനസികപ്രയാസം ഉണ്ടായേക്കാം. എന്നാൽ വൈകാരികതക്ക് മുകളിലാണ് രാഷ്ട്രീയബോധം. അങ്ങനെയാണ് അതിനെ താൻ എടുത്തതെന്നും റിയാസ് വ്യക്തമാക്കി. മൈക്രോ മൈന്യൂട്ട് ആളുകൾ മാത്രമാണ് വ്യക്തിഹത്യ നടത്തിയതെന്നും അവർക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *