Screenshot 2026 04 30 19 27 55 203 com.android.chrome edit

ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത . യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുമ്പോഴും എൽഡിഎഫും തൊട്ടുപിന്നിലുണ്ട്. 3 മുതൽ 11 വരെ സീറ്റുകൾ നേടി എൻഡിഎ നിർണായക ശക്തിയാകുമെന്നും സർവേ സൂചിപ്പിക്കുന്നു.യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം യു ഡി എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽ ഡി എഫിനും ഭരണത്തിലേറാം. യു ഡി എഫ് 60 മുതൽ 78 സീറ്റുകൾ വരെ നേടിയേക്കാമെന്ന് പ്രവചിക്കുമ്പോൾ എൽ ഡി എഫ് 55 മുതൽ 73 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ. ഇതിനൊപ്പം തന്നെ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്കും വലിയ നേട്ടമുണ്ടാകുമെന്നും പ്രവചനം ചൂണ്ടികാട്ടുന്നു. എൻ ഡി എ 3 മുതൽ 11 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നാണ് ചാണക്യയുടെ പ്രവചനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *