സൈക്കിളിൽ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാൻമെഡിക്കൽ കോളേജിലെത്തി മന്ത്രി സജി ചെറിയാൻ.ബുധനാഴ്ച രാത്രി 7.30നാണ് സൈറ ഹാത്തൂൻ കോയിക്കൽ ജങ്ഷന് പടിഞ്ഞാറുള്ള കോട്ടക്കുഴി കലുങ്ക് റോഡരികിൽ സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റത് സൈറ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. ഭാര്യയുടെ മൃതദേഹവുമായി മക്കൾക്കൊപ്പം മോർച്ചറിക്ക് മുന്നിൽ കണ്ണീരോടെ നിന്ന ഭർത്താവ് ലഡു മിയാനെ മന്ത്രി സജി ചെറിയാൻ ആശ്വസിപ്പിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ലഡു മിയാൻ. ആറു വർഷത്തോളമായി ഈ കുടുംബം വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്.
സൈക്കിളിൽ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാൻമെഡിക്കൽ കോളേജിലെത്തി മന്ത്രി സജി ചെറിയാൻ
