pb result 3

എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 226ലധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനനിയുടെയും ജന്മഭൂമിയുടെയും ജനത്തിൻ്റെയും (മാ മതി മാനുഷ്) സർക്കാർ രൂപീകരിക്കുമെന്നാണ് മമത ബാനർജിയുടെ പ്രതികരണം. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതിനിടെയാണ് മമത ബാനർജിയുടെ വീഡിയോ സന്ദേശം.എക്സിറ്റ് പോളുകൾ ബിജെപിയുടെ ഓഫീസിൽനിന്നാണ് വരുന്നതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കണക്കുകൾ. ബിജെപി അവസാന കളി കളിച്ചു. യഥാർഥ കണക്കുകൾ പുറത്തുവന്നിരുന്നെങ്കിൽ ഓഹരി വിപണികൾ തകരുമായിരുന്നു. ആളുകൾ ഒരുമിച്ച് നിൽക്കണം, എണ്ണുന്നത് സൂക്ഷ്മമായി നിരീക്ഷിക്കണം. രാത്രി മുഴുവൻ ഉണർന്നിരിക്കണം. ആവശ്യമെങ്കിൽ ഇവിഎം സ്ട്രോങ് റൂമുകൾക്ക് കാവൽ നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *